പ്രതിശ്രുത വരനൊപ്പം ബാത്ത്‌റൂമില്‍ നിന്നും ഫോട്ടോ! വിവാഹത്തിനൊരുക്കമായെന്ന് പറഞ്ഞ് നടി അമല പോള്‍

തെന്നിന്ത്യയിലൊന്നാകെ തിളങ്ങി നില്‍ക്കുന്ന നടി അമല പോളിന്റെ ഏറ്റവും പുതിയ വിശേഷങ്ങളാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. നടി രണ്ടാമതും വിവാഹിതയായെന്ന തരത്തില്‍ മുന്‍പ് പലപ്പോഴും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് നടി തന്നെ അത് നിഷേധിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടുമൊരു വിവാഹത്തിനൊരുങ്ങുകയാണെന്ന് അമല തന്നെയാണ് ഇപ്പോള്‍ പുറംലോകത്തെ അറിയിച്ചത്.

അടുത്തിടെ സോഷ്യല്‍ മീഡിയ പേജിലൂടെ നടി പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് അമല പോള്‍ രണ്ടാമതും വിവാഹിതയാവുകയാണെന്ന് ആരാധകര്‍ പോലും അറിഞ്ഞത്. അമലയുടെ പ്രതിശ്രുത വരനായ ജഗത് ദേശായി പ്രിയതമയ്ക്ക് ജന്മദിന സന്ദേശവുമായി എത്തിയതായിരുന്നു. 'എന്റെ ജിപ്‌സി സമ്മതം അറിയിച്ചു', എന്നാണ് ജഗത് പറഞ്ഞത്.

amala-paul

വിവാഹത്തിനുള്ള മണി മുഴങ്ങിയെന്നും അതിനുള്ള തയ്യാറെടുപ്പിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് അമലയും ജഗതും തമ്മിലുള്ള വിവാഹനിശ്ചയ ചിത്രങ്ങള്‍ കൂടി പുറത്ത് വരുന്നത്. 'എല്ലാം തുടങ്ങിയത് ഇതുപോലൊരു പാര്‍ട്ടിയില്‍ നിന്നുമാണ്. അതുപോലെ ജീവിതകാലം ഒരുമിച്ച് ആഘോഷിക്കാനുള്ള ഞങ്ങളുടെ പ്രണയകഥ ഇവിടെ തുടരുകയാണ്', എന്നാണ് നടി വിവാഹത്തെ കുറിച്ചായി പറഞ്ഞത്.

അമല പങ്കുവെച്ച ചിത്രങ്ങള്‍ വലിയ രീതിയിലാണ് പ്രചരിച്ചത്. മാത്രമല്ല നടിയുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ കൂടുതലെന്തങ്കിലും വരുന്നുണ്ടോന്നും ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. നിലവില്‍ വിവാഹത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇരുവരും. അത് വ്യക്തമാക്കുന്ന പ്രീവെഡ്ഡിങ് ഷൂട്ടും നടത്തിയിരിക്കുകയാണ്.

നടി ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി പ്രീവെഡ്ഡിങ് ഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും വാഷ്‌റൂമിന്റെ പശ്ചാതലത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. അമല പോളും അവരുടെ പ്രതിശ്രുത വരന്‍ ജഗത് ദേശായിയും ബാത്ത്റോബില്‍ ധരിച്ച്, കൈകള്‍ പിടിച്ച് പരസ്പരം കണ്ണുകളിലേക്ക് നോക്കി നില്‍ക്കുന്ന പ്രണയ നിമിഷമാണ് പങ്കുവെച്ചിരിക്കുന്നത്.

amala

ഒക്ടോബര്‍ ഇരുപത്തിയാറിന് അമല പോളിന്റെ ജന്മദിനത്തിലാണ് നടി തന്റെ പുത്തന്‍ വിശേഷം പങ്കുവെച്ചത്. മാത്രമല്ല ജഗത് തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയും ഇതിനൊപ്പം ഉണ്ടായിരുന്നു. മുട്ടുകുത്തി നിന്ന് അമലയ്ക്ക് മോതിരം നല്‍കുകയും ശേഷം വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു. വളരെ സന്തോഷവതിയായി അമല അതിന് സമ്മതം മൂളുകയും ചെയ്തു.

നേരത്തെ വിവാഹിതയായ അമല പോൡന്റെ രണ്ടാം വിവാഹമാണിത്. തമിഴിലെ സംവിധായകന്‍ എഎല്‍ വിജയ് ആയിരുന്നു അമലയുടെ ആദ്യ ഭര്‍ത്താവ്. 2011 ല്‍ വിജയ് സംവിധാനം ചെയ്ത ദൈവ തിരുമകള്‍ എന്ന സിനിമയില്‍ നായികയായത് അമലയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഇഷ്ടത്തിലായ താരങ്ങള്‍ 2014 ല്‍ വിവാഹിതരായി.

അധികം വൈകാതെ താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. 2017 ല്‍ ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തുകയുമായിരുന്നു. ശേഷം നടിയുടെ പേരില്‍ പല തവണ ഗോസിപ്പുകള്‍ പ്രചരിച്ചു. അമല വീണ്ടും വിവാഹിതയായെന്ന തരത്തില്‍ മുന്‍പും ചില പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നടിയത് നിഷേധിക്കുകയാണ് ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X