»   » അമലയുടെ കൂടുമാറ്റത്തിന് പിന്നില്‍?

അമലയുടെ കൂടുമാറ്റത്തിന് പിന്നില്‍?

Posted By:
Subscribe to Filmibeat Malayalam
Amala Paul
തെന്നിന്ത്യന്‍ സിനിമയില്‍ ഭാഗ്യം തേടിയിറങ്ങുന്ന മലയാളി സുന്ദരിമാരുടെ ആവാസസ്ഥാനമാണ് ചെന്നൈ നഗരം. തമിഴില്‍ നിന്നും തെലുങ്കിലേക്കും ഹിന്ദിയിലേക്കുമൊക്കെ ഇവര്‍ പറക്കുന്നത് ചെന്നൈയില്‍ നിന്നായിരിക്കും. അസിനും നയന്‍സുമൊക്കെ തന്നെ ഇതിനുദാഹരണം. മുംബൈയിലേക്ക് താമസം മാറുംമുമ്പെ അസിന്‍ ചെന്നൈയിലായിരുന്നു വാസം. പാര്‍ക്ക് ഹോട്ടലിന് സമീപം ഒരു ഗംഭീരവീടു തന്നെ നയന്‍സിന് സ്വന്തമായുണ്ട്.

തെന്നിന്ത്യയില്‍ തരംഗം സൃഷ്ടിയ്ക്കുന്ന കൊച്ചിക്കാരി അമല പോളും ഇപ്പോള്‍ ഒരു കൂടുമാറ്റത്തിന്റെ ഒരുക്കത്തിലാണ്. ചെന്നൈയിലെ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിലേക്കാണ് താരം താമസം മാറ്റുന്നത്. കഴിഞ്ഞ കുറച്ചുനാളായി ചെന്നൈയില്‍ നല്ലൊരു വീടിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു താരമത്രേ.

രാധാകൃഷ്ണ സാലൈയിലുള്ള പുതിയ വസതിയിലേക്ക് അമല ഉടന്‍ താമസം മാറ്റുമെന്നാണ് അറിയുന്നത്. പുതിയ കൂടുതേടുന്നതിലൂടെ മറ്റൊരു ചീത്തപ്പേര് തുടച്ചുമാറ്റുകയെന്ന ഉദ്ദേശം കൂടി നടിയ്ക്കുണ്ടെന്ന് അണിയറസംസാരമുണ്ട്.

സംവിധായകന്‍ എഎല്‍ വിജയ് സമ്മാനമായി നല്‍കിയ ഫഌറ്റിലാണ്അമല താമസിയ്ക്കുന്നതെന്നാരു ഗോസിപ്പ് ഈയിടെ കോളിവുഡില്‍ പരന്നിരുന്നു. പുതിയ വീട്ടിലേക്ക് മാറുന്നതോടെ ഇതൊഴിവാകുമെന്നാണ് നടിയുടെ കണക്കുക്കൂട്ടല്‍.

English summary
According to close sources, the Mynaa girl has frantically been searching for a house in the city for a while now

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam