മിലിയ്ക്കുവേണ്ടി 21മണിക്കൂര്‍ തുടര്‍ച്ചയായി അമല ജോലിയില്‍
ജൂണ്‍ 12ന് വിവാഹിതയാകാന്‍ പോകുന്ന തെന്നിന്ത്യന്‍ താരം അമല പോള്‍ തിരക്കിട്ട ചിത്രീകരണത്തിലാണ്. രാജേഷ് പിള്ള ഒരുക്കുന്ന മിലിയെന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അമല, വിവാഹത്തിന് മുമ്പ് ചിത്രം തീര്‍ക്കാനായി ടൈറ്റ്‌ഷെഡ്യൂളിലാണ് ജോലിചെയ്യുന്നത്.
കഴിഞ്ഞ ദിവസം 21 മണിക്കൂര്‍ തുടര്‍ച്ചയായി മിലിയ്ക്കുവേണ്ടി ഷൂട്ടിങില്‍ പങ്കെടുത്ത് അമല സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് തുടര്‍ച്ചയായി 21 മണിക്കൂര്‍ ജോലിചെയ്തകാര്യം അമല അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്താണ് മിലിയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

ജൂണ്‍ 7ന് കൊച്ചിയില്‍ വച്ചാണ് അമലയുടെയും വിജയിയുടെയും വിവാഹനിശ്ചയം നടക്കുന്നത്. പിന്നീട് ജൂണ്‍ 12ന് ചെന്നൈയില്‍ വച്ച് തമിഴ് രീതിയില്‍ വിവാഹവും നടക്കും. വിവാഹശേഷം അഭിനയിക്കില്ലെന്നാണ് അമല പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത്രയും മികച്ചതെന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അവ തീര്‍ച്ചയായും ചെയ്യുമെന്നും അമല പറഞ്ഞിട്ടുണ്ട്.
മലയാളത്തില്‍ അമല അഭിനയിക്കുന്ന നാലാമത്തെചിത്രമാണ് മിലി. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ഒട്ടും ഗ്ലാമറില്ലാതെയാണ് അമല അഭിനയിക്കുന്നത്. മറ്റൊരു ചിത്രം മോഹന്‍ലാല്‍ നായകനാകുന്ന ജോഷി ചിത്രം ലൈല ഓ ലൈലയാണ് ഇതിന്റെ ചിത്രീകരണം എന്നു തുടങ്ങുമെന്നത് സംബന്ധിച്ച് സൂചനകളൊന്നും ഇല്ല.


Click it and Unblock the Notifications