ഫേസ്ബുക്കിലൂടെ അമല പോള്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചത് ഇതിന് വേണ്ടിയോ?
നെറ്റ് ന്യൂട്രാലിറ്റി ക്യാന്പയിന് ചലച്ചിത്ര താരം അമല പോളിന്റെ പിന്തുണ. നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് വേണ്ടി ഒട്ടേറെ സെലിബ്രിറ്റികളാണ് രംഗത്തെത്തിയിരുന്നത്. ഇക്കൂട്ടത്തിലേയ്ക്കാണ് തെന്നിന്ത്യന്‍ താരമായ അമലപോളും എത്തിയിരിയ്ക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അമല ഇക്കാര്യം പറഞ്ഞത്.
ഫ്രീ വിര്‍ച്വല്‍ വേള്‍ഡ് എല്ലാവരുടേയും അവകാശമാണെന്നും ഇന്റര്‍നെറ്റ് കുത്തകവത്ക്കരിയ്ക്കുന്നതിനെതിരെ ഒത്തുചേരണമെന്നും അമല ഫേസ്ബുക്കിലൂടെ തന്റെ ആരാധകരോട് പറയുന്നു.

ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിയ്ക്കണമെന്നുള്ളത് യാതൊരു സാഹചര്യത്തിലും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ നിയന്ത്രിയ്ക്കാന്‍ പാടില്ല എന്നതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നത് കൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിയ്ക്കുന്നത്. ഇതിനാണ് അമലപോള്‍ പിന്തുണ നല്‍കുന്നത്. സ്വാതന്ത്ര്യവും തുല്യവുമായ ഇന്റര്‍നെറ്റിന് വേണ്ടിയുള്ള ആശയം-നെറ്റ് ന്യൂട്രാലിറ്റി ലോകം മുഴുവന്‍ പടര്‍ന്നതാണ്.
ഇന്റര്‍നെറ്റ് ആപ്ളിക്കേഷനുകളും സേവനങ്ങളും എങ്ങനെ നിയന്ത്രിയ്ക്കണമെന്ന് ഉപയോക്താക്കളില്‍ നിന്നും സേവന ദാതാക്കളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞ് കൊണ്ട് ട്രായ് പേപ്പര്‍ പുറപ്പെടുവിച്ചിരുന്നു . ഇതോടെയാണ് നെറ്റ് ന്യൂട്രാലിറ്റി സംരക്ഷിയ്ക്കുന്നതിന് വേണ്ടി താരങ്ങള്‍ ഉള്‍പ്പടെ രംഗത്തെത്തിയത് .


Click it and Unblock the Notifications











