ആണുങ്ങളുടെ ശരീരം പോലെയല്ല പെണ്ണുങ്ങളുടേത്.. ആക്ഷന്‍ രംഗത്ത് അഭിനയിച്ചതിനെ കുറിച്ച് അമല പോള്‍!!
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായ അമല പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡ് വരെ എത്തി നില്‍ക്കുകയാണ്. സാഹസിക യാത്രകളോട് ഏറെ പ്രിയമുള്ള ആളാണ് അമല. 'അതോ അന്ത പറവൈ പോല്‍ ' എന്ന സിനിമയിലൂടെ ആക്ഷന്‍ രംഗങ്ങളിലും നടി അഭിനയിച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍. എന്നാല്‍ നായകന്മാരെ പോലെ ആക്ഷന്‍ ചെയ്യാന്‍ പറയുന്നത് തനിക്ക് ദേഷ്യം വരുന്ന കാര്യമാണെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്. ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അമലയുടെ തുറന്ന് പറച്ചില്‍.

കാടിനകത്ത് അകപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ കഥയാണ് 'അതോ അന്ത പറവൈ പോല്‍' എന്ന സിനിമയില്‍. ഇത് വ്യത്യസ്തമായ സിനിമയായിരിക്കുമെന്ന് കഥ പറയുമ്പോള്‍ തന്നെ എനിക്ക് അറിയാമായിരുന്നു. ഇതുപോലെയുള്ള സിനിമകള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നതും. സിനിമയിലെ സ്റ്റണ്ടുകളെല്ലാം ചെയ്തത് ഞാന്‍ തന്നെയായിരുന്നു.
ഈ സിനിമയ്ക്ക് വേണ്ടി ഫൈറ്റ് ചെയ്തപ്പോള്‍ ഞാന്‍ ശരിക്കും ചെയ്യുമോ എന്ന എന്നോര്‍ത്ത് എല്ലാവര്‍ക്കും ടെന്‍ഷനായിരുന്നു. പക്ഷെ സത്യത്തില്‍ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. അതിനാല്‍ ഓരോ ചുവടും നൃത്തം പോലെ പഠിച്ചെടുക്കുകയായിരുന്നു. ആക്ഷന്‍ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് സ്ത്രീകളോടുള്ള ബഹുമാനം കൂടുമെന്ന് എനിക്ക് മനസിലായി. എന്നാല്‍ നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാന്‍ പറയുന്നത് എനിക്കിഷ്ടമല്ല. കാരണം എനിക്കുള്ളത് ഓവറിയാണ്. അല്ലാതെ ബോള്‍സ് അല്ല. ഞങ്ങള്‍ സ്ത്രീകളുടെ ശരീരഭാഷ വേറെയാണെന്നും അമല പറയുന്നു.


Click it and Unblock the Notifications