»   » ചാക്കോച്ചനൊപ്പം അന്നെടുത്ത ആ ഫോട്ടോ ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്: അമല പോള്‍

ചാക്കോച്ചനൊപ്പം അന്നെടുത്ത ആ ഫോട്ടോ ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്: അമല പോള്‍

By: Rohini
Subscribe to Filmibeat Malayalam

ചാക്കോച്ചന്‍ പ്രണയ നായകനായി മലയാള സിനിമയില്‍ നിറഞ്ഞ നില്‍ക്കാന്നു കാലം. ചാക്കോച്ചന്റെ ഫോട്ടോകളുടെ ഒരു കലക്ഷന്‍ തന്നെ കേരളത്തിലെ മിക്ക പെണ്‍കുട്ടികള്‍ക്കും ഉണ്ടായിരുന്നു. അപ്പോള്‍ കുഞ്ചാക്കോ ബോബനൊപ്പം നിന്നെടുത്ത ഫോട്ടോ ആണെങ്കിലോ...?

വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ചാക്കോ ബോബനൊപ്പം നിന്നെടുത്ത ഫോട്ടോ ഇപ്പോഴും തന്റെ ഓര്‍മയിലുണ്ടെന്ന് അമല പോള്‍ പറയുന്നു. ഞാന്‍ സിനിമയില്‍ എത്തുന്നതിനൊക്കെ മുമ്പാണ്. ഒരു നടിയാവണം എന്ന ആഗ്രഹം എന്റെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. ഏതോ ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആ ഫോട്ടോ എടുത്തത്.

 amala-kunchacko-boban

സിനിമയില്‍ വന്ന ശേഷം അമ്മയുടെ മീറ്റിങിനൊക്കെ കണ്ടാണ് ചാക്കോച്ചനെ പരിചയപ്പെട്ടത്. ആ പരിചയം സൗഹൃദമായി, പിന്നീടത് കുടുംബങ്ങളിലേക്കും നീണ്ടു. ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ എന്റെ നല്ല സുഹൃത്താണ്. പ്രിയയും- അമല പോള്‍ പറഞ്ഞു.

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് കുഞ്ചാക്കോ ബോബനും അമല പോളും. ഇവര്‍ക്കൊപ്പം മറ്റൊരു പ്രധാന കഥാപത്രമായി ജയസൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷാജഹാനും പരീക്കുട്ടിയും എന്നാണ് ചിത്രത്തിന് പേര്

English summary
Amala Paul telling about the friendship with Kunchacko Boban
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam