തെന്നിന്ത്യ കാണാത്ത വിവാഹത്തിനൊരുങ്ങി അമല

By Meera Balan

കൊച്ചി: ഏറെ മലയാളി താരങ്ങളാണ് അടുത്തിടെ വിവാഹിതരായത്.ചിലത് ആഡംബര പൂര്‍ണമായിരുന്നെങ്കില്‍ മറ്റ് ചിലത് ലളിതമായ ചടങ്ങുകളിലായിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിയ്ക്കുന്ന തരത്തിലുള്ള വിവാഹത്തിനാണ് തെന്നിന്ത്യന്‍ സിനിമാ താരവും മലയാളിയുമായ അമല പോള്‍ ഒരുങ്ങുന്നത്. അടുത്തിടെയൊന്നും നടക്കാത്ത അത്രയും ആഡംബര പൂര്‍ണമായിരിയ്ക്കും അമലയുടെ വിവാഹമെന്നാണ് കേള്‍ക്കുന്നത്

ജൂണ്‍ എഴിന് കൊച്ചിയിലെ സെന്റ് ജൂഡ് പള്ളിയില്‍ വച്ചാണ് വിവാഹം നിശ്ചയം. വളരെ കുറച്ച് പേര്‍ മാത്രമേ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കൂ. അനിത ഡോംഗ്രെ ഡിസൈന്‍ ചെയ്ത വെള്ള നിറമുള്ള ഗൗണാണ് നിശ്ചയത്തിന് അമല ധരിയ്ക്കുക. കൂടെതെ ഡയമണ്ട് നെക്ലേസും.

Amala Paul

ഇതേ ദിവസം വൈകിട്ട് അഞ്ച് മണിയ്ക്കൂറോളം നൃത്തവും പാട്ടുമൊക്കെയായി അമലയും സംഘവും സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വിരുന്നൊരുക്കും. പിങ്ക്, ഗോള്‍ഡ് നിറത്തിലുള്ള ട്രഡിഷണല്‍ ലെഹംഗയും ഡയമണ്ട്‌സും ആണ് ഈ അവസരത്തില്‍ അമല ധരിയ്ക്കുക

ജൂണ്‍ 12 ന് ചെന്നൈയില്‍ വച്ചാണ് വിവാഹം. ട്രഡിഷണല്‍ ചെട്ടിയാര്‍ സ്‌റ്റൈലിലാണ് അമലയുടെ വിവാഹം. ഗോള്‍ഡും, ചുവപ്പും കലര്‍ന്ന ട്രഡിഷണല്‍ കാഞ്ചീവരം സാരിയാണ് അമല ധരിയ്ക്കുക. ഡയമണ്ട് ആഭരണങ്ങള്‍ അമരപാലി കളക്ഷന്‍ ആഭരണങ്ങള്‍ എന്നിവാണ് അമല ധരിയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X