അമല പോള്‍-വിജയ് വിവാഹം ചെന്നൈയില്‍

By Lakshmi

അങ്ങനെ ആ ഗോസിപ്പും യാഥാര്‍ത്ഥ്യമാകുന്നു. തെന്നിന്ത്യയുടെ പ്രിയതാരം അമല പോളും സംവിധായകന്‍ വിജയിയും വിവാഹിതരാകുന്നു. അമലയുടെ അമ്മ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അമലയുടെ അമ്മ അനീസ് പോള്‍ അമലയും വിജയിയും തമ്മില്‍ പ്രണയത്തിലാണെന്നും ചെന്നൈയില്‍ വച്ചായിരിക്കും വിവാഹമെന്നും വ്യക്തമാക്കിയത്.

അമലയും വിജയിയും തമ്മിലുള്ള ബന്ധം തനിയ്ക്ക് ആദ്യം അറിയില്ലായിരുന്നുവെന്നും പിന്നീട് മകളുടെ കൂറ്റന്‍ ഫോണ്‍ ബില്ലുകള്‍ കണ്ടാണ് ശ്രദ്ധിക്കാന്‍ തുടങ്ങഇയതെന്നും അനീസ് പറഞ്ഞു. ആദ്യമാദ്യം തനിയ്ക്ക് സംശയമൊന്നും തോന്നിയില്ലെന്നും രണ്ടുപേരും ഒന്നിച്ച് ജോലിചെയ്തിട്ടുള്ളതിനാല്‍ പ്രൊഫഷണല്‍ കോളുകളായിരിക്കുമെന്നാണ് വിചാരിച്ചതെന്നും അവര്‍ പറയുന്നു.

Amala and Vijay


പിന്നീട് സംശയം തോന്നിയപ്പോള്‍ അമ്മ മകളോട് കാര്യം ചോദിയ്ക്കുകയും മകള്‍ സംഭവം തുറന്നുപറയുകയുമായിരുന്നു. ആദ്യം തനിയ്ക്കീ ബന്ധത്തില്‍ വിശ്വാസം തോന്നിയില്ലെന്നും എന്നാല്‍ പിന്നീട് അവറുടെ ബന്ധത്തിന്റെ ആഴം മനസിലാക്കിയപ്പോള്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നും അനീസ് പറയുന്നു.

വിവാഹം ചെന്നൈയില്‍ നടക്കുമെന്നും വിവാഹനിശ്ചയം അമലയുടെ നാടായ കൊച്ചിയില്‍ നടക്കുമെന്നും അമ്മ പറഞ്ഞു.

ദൈവതിരുമകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വിജയിയും അമലയും തമ്മില്‍ പ്രണയത്തിലായത്. പിന്നീട് പലപ്പോഴും ഇവര്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. ഒടുവില്‍ ഇപ്പോള്‍ വിവാഹവും തീരുമാനിച്ചിരിക്കുകയാണ്. വിവാഹത്തീയതി എന്നായിരിക്കുമെന്നകാര്യം വ്യക്തമല്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X