വിവാഹം കഴിഞ്ഞാല്‍ അമല പോള്‍ സിനിമ വിടും?

By Lakshmi

ഇടക്കാലത്ത് ഗോസിപ്പ് കോളങ്ങളിടെ ചൂടന്‍ ഐറ്റമായിരുന്ന അമല പോള്‍- വിജയ് പ്രണയം ഇന്ന് വിവാഹത്തിന്റെ വക്കിലാണ്. ജൂണ്‍ 12നാണ് ഇവരുടെ വിവാഹം നടക്കാന്‍പോകുന്നത്. പലപ്പോഴായി പ്രണയവാര്‍ത്തകള്‍ നിഷേധിച്ച അമലയും വിജയിയും കഴിഞ്ഞ ദിവസങ്ങളിലായി തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോവുകയാണെന്നുമുള്ള കാര്യങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.

അമല ഫേസ്ബുക്കിലൂടെയും വിജയ് പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയുമാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. അമലയ്ക്ക് പ്രണയസാഫല്യമുണ്ടാകാന്‍ പോവുകയാണെന്നത് ആരാധകരെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണ്. പക്ഷേ ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്ന ഒരു റിപ്പോര്‍ട്ട് അവരെ നിരാശരാക്കിയിരിക്കുകയാണ്.

Amala

വിവാഹത്തിന് ശേഷം അമല അഭിനയം നിര്‍ത്തുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹജീവിതത്തിന് പ്രാധാന്യം നല്‍കാനായി അമല അഭിനയം വിടുകയാണെന്നാണ് കേള്‍ക്കുന്നത്. വിവാഹശേഷം എടുക്കുന്ന ചെറിയ ബ്രേക്കാവില്ല ഇതെന്നും ഇനിയൊരിക്കലും അമല അഭിനയിക്കില്ലെന്നുമാണ് സൂചന. ഈ വാര്‍ത്ത കേട്ട് തമിഴകത്തെയും മലയാളത്തിലെയും അമല പോള്‍ ആരാധകര്‍ ആകെ നിരാശയിലായിരിക്കുകയാണ്. തമിഴില്‍ നേരത്തേ പേരെടുത്തിട്ടുണ്ടെങ്കിലും അടുത്തിടെയാണ് അമല മലയാളത്തില്‍ സജീവമായത്. ഒരു ഇന്ത്യന്‍ പ്രണയകഥ പുറത്തുവന്നതോടെ കേരളത്തില്‍ അമലയ്ക്ക് ആരാധകര്‍ കൂടിയിട്ടുണ്ട്.

ഇപ്പോള്‍ അമല കരാറായിരിക്കുന്ന ചിത്രങ്ങള്‍ ചെയ്തു തീര്‍ത്തശേഷമായിരിക്കും അഭിനയത്തില്‍ നിന്നുള്ള പിന്‍വാങ്ങല്‍ എന്നാണ് സൂചന. ധനുഷ് നായകനാകുന്ന വേലൈ ഇല്ലാ പട്ടത്താരി, മോഹന്‍ലാല്‍ നായകനാകുന്ന ലൈല ഓ ലൈല, പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന കഥൈ തിരക്കഥൈ വസനം ഇയക്കം തുടങ്ങിയ ചിത്രങ്ങളിലേയ്ക്കാണ് അമല കരാറായിരിക്കുന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തെത്തിയ അമല ആദ്യം പേരെടുത്തത് തമിഴിലായിരുന്നു. സിന്ദുസമവേലിയിലെ അഭിനയമാണ് അമലയെ പ്രശസ്തയാക്കിയത്. പിന്നാലെ വന്ന മൈന അമല പോപ്പുലര്‍ താരമാക്കി മാറ്റി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X