അമല പോള്‍ കച്ചവടത്തിലേക്ക്

By Nirmal Balakrishnan

സിനിമയില്‍ അവസരം കുറയുമ്പോള്‍ ബിസിനസിലേക്കിറങ്ങുക നമ്മുടെ താരങ്ങളുടെ ഒരു പതിവുപരിപാടിയാണ്. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ കച്ചവടത്തിനിറങ്ങുകയാണ് അമലാ പോള്‍. അതേ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന മലയാളി നടിയെന്ന നിലയിലെത്തിയ അമല ഈ വര്‍ഷം തന്നെ ബിസിനസിലേക്കിറങ്ങുകയാണ്. ചിലപ്പോള്‍ ഒരുമിച്ച് രണ്ട് സംരംഭം തുടങ്ങിയക്കുമെന്നാണ് ഒരു അഭിമുഖത്തില്‍ അമല പോള്‍ പറയുന്നത്.

അമലയുടെ കൊച്ചുകാലം മുതലേയുള്ള ആഗ്രഹമായിരുന്നു ബിസിനസ്. മൈന എന്ന സിനിമ വിജയിച്ചപ്പോള്‍ ചെന്നൈയില്‍ ഒരു തട്ടുകടയിടാന്‍ സുഹൃത്തുക്കള്‍ അഭിപ്രായം പറഞ്ഞിരുന്നു. മൈന എന്നുതന്നെയായിരുന്നു കടയ്ക്കു പേരും കണ്ടെത്തിയിരുന്നത്. എന്നാല്‍ അത് നടന്നില്ല.\

Amala Paul

ബിസിനസിലേക്കിറങ്ങുന്നത് സൈഡ് ബിസിനസ് ആയല്ല. വളരെ ഗൗരവത്തോടെ തന്നെയാണ് ബിസിനസ് ചെയ്യാനിറങ്ങുന്നത്. സിനിമയില്‍ നിന്നു ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ് വീട്ടുകാരുടെ പൂര്‍ണ പിന്തുണയോടെയാണ് ബിസിനസ് തുടങ്ങുന്നത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥയിലാണ് അലമ ഇപ്പോള്‍ അഭിനയിച്ചത്. ചിത്രത്തില്‍ ഐറിന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. കാനഡയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന പെണ്‍കുട്ടി. വളരെ ഭംഗിയായി തന്നെ അമല വേഷം ചെയ്തിട്ടുണ്ട്. തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായിരിക്കുമ്പോള്‍ തന്നെയാണ് അമല വര്‍ഷത്തിലൊരു മലയാളം ചിത്രം ചെയ്യുന്നത്. ഉടന്‍ തന്നെ ബോളിവുഡിലേക്കു കടക്കാനുള്ള ഒരുക്കത്തിലാണ്.

ബിസിനസിലേക്കിറങ്ങുന്ന ആദ്യ മലായളി താരമൊന്നുമല്ല അമല. അടുത്തിടെ കാവ്യാ മാധവന്‍ ടെക്‌സ്‌റ്റൈല്‍ എക്‌സ്‌പോര്‍ട്ടിങ് ബിസിനസ് ആരംഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X