നടി അമല പോൾ ആശുപത്രിയിൽ!! കൈ കുഴയ്ക്ക് പരിക്ക്, ചികിത്സയ്ക്കായി താരം കൊച്ചിയിൽ...
സാധാരണ ഗതിയിൽ ആക്ഷൻ പ്രധ്യാന്യമുള്ള ഭൂരിഭാഗം ചിത്രങ്ങളും അമല ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വന്തമായിട്ടാണ് ചെയ്തിരുന്നു.
തെന്നിന്ത്യൻ താരം അമല പോൾ ആശുപത്രിയിൽ. അതോ അന്ത പറവൈ എന്ന ചിത്രത്തിന്റെആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമലയ്ക്ക് പരിക്ക് പറ്റിയത്. കൈയ്ക്ക് പരിക്കേറ്റ താരം ഇപ്പോൾ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

സാധാരണ ഗതിയിൽ ആക്ഷൻ പ്രധാന്യമുള്ള ഭൂരിഭാഗം ചിത്രങ്ങളിലും അമല ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വന്തമായിട്ടാണ് ചെയ്തിരുന്നു. ഈ ചിത്രത്തിലും അങ്ങനെ തന്നെയായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാതെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കൈയുടെ കുഴ തെറ്റുകയായിരുന്നു. എന്നാൽ കൈയ്ക്ക് പരിക്ക് പറ്റിയിട്ടും ആ രംഗം ചിത്രീകരിച്ചതിനു ശേഷമാണ് ചികിത്സയ്ക്കായി കൊച്ചിയിലേയ്ക്ക് പോയതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നുണ്ട്.
കൈയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമലയുടെ ചിത്രം പുറത്തു വന്നിട്ടുണ്ട്. ചിത്രത്തിൽ വേരിട്ട ഗെറ്റപ്പിലാണ് അമല പ്രത്യക്ഷപ്പെടുന്നത്. 10 ദിവസത്തെ റെസ്റ്റിന് ശേഷമേ അമല ഇനി ഷൂട്ടിങ്ങിന് എത്തുകയുള്ളൂ. ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം കഴിയാറായി എന്നാണ് എടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.


Click it and Unblock the Notifications











