ഈ വര്‍ഷം അമല പോള്‍ പ്രണയദിനം ആഘോഷിച്ചത് ആര്‍ക്കൊപ്പമാണെന്ന് കണ്ടോ..?

By Aswini P

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസും പുകിലുമായി നില്‍ക്കുകയാണ് അമല പോള്‍. എന്നാല്‍ വിവാദങ്ങളെ വിവാദങ്ങളുടെ വഴിക്ക് വിട്ട് ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളിലേക്ക് മടങ്ങിയെത്തുകയാണ് അമല പോള്‍.

ഫെബ്രുവരി 14 ന് ലോകം പ്രണയദിംന ആഘോഷിക്കവെ, വിവാഹ മോചിതയായ അമലയും പ്രണയദിനം ആഘോഷിച്ചു. തന്റെ വളര്‍ത്തു നായയ്‌ക്കൊപ്പമുള്ള പ്രണയ ദിനത്തിന്റെ ഫോട്ടോ അമല തന്നെയാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.

പ്രണയം എപ്പോഴും

പ്രണയം എപ്പോഴും

പ്രണയം എപ്പോഴും വായുവില്‍ ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് അമല പോള്‍ ഈ ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. നിമിഷനേരം കൊണ്ട് അമലയുടെ വാലന്റൈന്‍സ് ഡേ വൈറലാകുകയും ചെയ്തു.

അമലയുടെ പ്രണയ വിവാഹം

അമലയുടെ പ്രണയ വിവാഹം

തമിഴ് സംവിധായകന്‍ എഎല്‍ വിജയ് യും അമല പോളും പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. മൂന്ന് വര്‍ഷത്തെ പ്രണയം വിവാഹത്തിലേക്ക് കടന്നപ്പോള്‍, വെറും രണ്ട് വര്‍ഷം കൊണ്ട് അത് അവസാനിച്ചു.

 ഇപ്പോള്‍ അമലയ്ക്ക് പ്രണയം

ഇപ്പോള്‍ അമലയ്ക്ക് പ്രണയം

ഇപ്പോള്‍ അമലയ്ക്ക് പ്രണയം ജീവിതത്തോടാണ്. അതുകൊണ്ട് തന്നെ യാത്രകളും വായനകളുമൊക്കെയായി അമല സന്തോഷിക്കാന്‍ ശ്രമിയ്ക്കുന്നു. തനിക്കെതിരെ വരുന്ന വിവാദങ്ങളെയും ഗോസിപ്പുകളെയും അമല കണ്ടില്ലെന്ന് നടിക്കുകയാണ് നടി

പുതിയ സിനിമ

പുതിയ സിനിമ

തരുട്ടുപയളേ 2 ആണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കല്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. രാട്ചസനിലാണ് അമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X