പ്രണയം ആദ്യം പറഞ്ഞത് അമല !

By Lakshmi

അമല പോള്‍-എഎല്‍ വിജയ് വിവാഹത്തിന് ഇനി അധികം നാളുകളില്ല, ജൂണ്‍ 7നാണ് ഇവരുടെ വിവാഹനിശ്ചയം കൊച്ചിയില്‍ വച്ച് നടക്കുന്നത്. തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ചടങ്ങായിമാറുകയാണ് ഇവരുടെ നിശ്ചയവും വിവാഹവുമെല്ലാം. എല്ലാവരും അമലയ്ക്കും വിജയിയ്ക്കും ആശംകള്‍ നേരാന്‍ തയ്യാറായി ഇരിയ്ക്കുകയാണ്. ഇതിനിടെ ഇത്രചെറുപ്പത്തിലേ താരമായി മാറിയ സുന്ദരിയായ അമല എങ്ങനെ അധികം ഗ്ലാമറൊന്നുമില്ലാത്ത വിജയിയെ ഇഷ്ടപ്പെട്ടുവെന്ന് ചിന്തിയ്ക്കുന്നവരും കുറവല്ല. ഇവര്‍ രണ്ടുപേരും എങ്ങനെ പ്രണയത്തിലായി എന്ന് ചോദിയ്ക്കാത്ത അരാധകരും കുറവായിരിയ്ക്കും.

ദൈവത്തിരുമകന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇവര്‍ അടുത്തിടപഴകുന്നതും പ്രണയത്തിലാകുന്നതും. ആദ്യം പ്രണയം തോന്നിയത് വിജയിയ്ക്കാണെങ്കിലും അക്കാര്യം ആദ്യം തുറന്നുപറഞ്ഞതിന്റെ ക്രെഡിറ്റ് അമലയ്ക്കുതന്നെയാണ്. വിജയ് പ്രണയം മനസില്‍ വച്ചുകൊണ്ടിരുന്നപ്പോള്‍ അമലയാണ് അക്കാര്യം ആദ്യം തുറന്നുപറഞ്ഞത്. രണ്ടുപേരും സംഭവം രഹസ്യമാക്കി വച്ചെങ്കിലും ഇവരുടെ ഇടക്കിടെയുള്ള തിരക്കഥാചര്‍ച്ചയും ഒന്നിച്ച് പലചടങ്ങുകള്‍ക്കെത്തുന്നതുമെല്ലാം ജനം നിരീക്ഷിയ്ക്കുന്നുണ്ടായിരുന്നു. പലവട്ടം ഗോസിപ്പുകള്‍ വന്നിട്ടും വിജയ് അത് അംഗീകരിക്കാനോ നിഷേധിയ്ക്കാനോ പോയില്ല. അമല ഇടയ്‌ക്കെല്ലാം തങ്ങള്‍ പ്രണയത്തിലല്ലെന്ന് പറയുന്നുണ്ടായരുന്നു.

vijay-amala

അമല പ്രണയം തുറന്നുപറഞ്ഞതോടെ വിജയ് ആദ്യം ചെയ്തത് സംഭവം കുടുംബത്തെ അറിയിക്കുകയായിരുന്നു. പിതാവ് പ്രണയത്തെ പിന്തുണച്ചെങ്കിലും ആദ്യമെല്ലാം വിജയിയുടെ അമ്മയ്ക്ക് ഇതില്‍ അത്ര യോജിപ്പുണ്ടായിരുന്നില്ലത്രേ. അവസാനം പണിപ്പെട്ട് വിജയ് അമ്മയുടെ സമ്മതവും നേടിയെടുത്തു. ഇതിന് പിന്നാലെ വിജയുടെ വീട്ടുകാര്‍ മുറപോലെ അമലയുടെ വീട്ടുകാരെക്കണ്ട് കാര്യം ധരിപ്പിച്ചു. മതവും സംസ്‌കാരവുമെല്ലാം ഇവിടെ വില്ലനായി. അമലയുടെ കുടുംബത്തിന് ആദ്യം കാര്യമത്ര ദഹിച്ചില്ല. പിന്നീട് അമലയുടെ പിടിവാശിയ്ക്കുമുന്നില്‍ അയഞ്ഞുകൊടുക്കാതെ നിവൃത്തിയില്ലെന്നായി വീട്ടുകാര്‍ക്ക്.അതോടെ പ്രശ്‌നങ്ങളെല്ലാം തീരുകയും വിവാഹത്തിന് പച്ചസിഗ്നല്‍ കിട്ടുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X