അമല പോള്‍-വിജയ് വിവാഹം ജൂണ്‍ 12ന്

By Lakshmi

തെന്നിന്ത്യന്‍ നായിക നടി അമല പോളും തമിഴ് ചലച്ചിത്രസംവിധായകന്‍ എഎല്‍ വിജയിയും തമ്മിലുള്ള വിവാഹഹം ജൂണ്‍ 12ന് ചെന്നൈയില്‍ വച്ച് നടക്കും. ഇതിന് മുമ്പായി ജൂണ്‍ 7ന് കൊച്ചിയില്‍ വച്ച് വിവാഹനിശ്ചയച്ചടങ്ങും നടത്താന്‍ ഇരുവരുടെയും കുടുംബങ്ങള്‍ ചേര്‍ന്ന് തീരുമാനമെടുത്തു.

അമലയും വിജയിയും തമ്മില്‍ പ്രണയമാണെന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇവര്‍ പലവട്ടം അത് നിഷേധിച്ചു. എന്നാല്‍ അടുത്തിടെ അമല ഇക്കാര്യം സ്ഥിരീകരിക്കുകയും അമലയുടെ അമ്മ അമലയും വിജയിയും തമ്മില്‍ വിവാഹിതരാകാന്‍ പോവുകയാണെന്നകാര്യം എല്ലാവരെയും അറിയിക്കുകയും ചെയ്തു.

Amala and Vijay


തന്റേത് ഒരു അറേഞ്ച്ഡ് വിവാഹം ആയിരിക്കില്ലെന്നും വിവാഹം കഴിയ്ക്കുന്ന വ്യക്തിയേ നേരത്തേ മനസിലാക്കിയിരിക്കണെന്ന് തനിയ്ക്ക് നിര്‍ബ്ബന്ധമുണ്ടെന്നും അമല പവലട്ടം അഭിമുഖങ്ങളിലും മറ്റും പറഞ്ഞിട്ടുണ്ട്.

വിജയ് സംവിധാനംചെയ്ത ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇവര്‍ അടുത്തത്. സംവിധായകന്‍ പ്രിയദര്‍ശന്റെ ശിഷ്യനായിട്ടാണ് എഎല്‍ വിജയ് സംവിധാനരംഗത്തെത്തുന്നത്. മദിരാശിപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ് എഎല്‍ വിജയ് ശ്രദ്ധിക്കപ്പെട്ടത്. അജിത് കുമാറിനെ നായകനാക്കി മലയാളത്തിലെ ഹിറ്റ് ചിത്രം കിരീടം തമിഴിലേയ്ക്ക് റീമേക്ക് ചെയ്തത് വിജയ് ആയിരുന്നു. ഇപ്പോള്‍ സൈവം എന്ന പുതിയ ചിത്രമൊരുക്കുന്ന തിരക്കിലാണ് ഇദ്ദേഹം.

മലയാളത്തിലും സജീവമായിരിക്കുന്ന അമലയ്ക്കുമുണ്ട് കൈനിറയെ ചിത്രങ്ങള്‍. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൈല ഓ ലൈല ആണ് മലയാളത്തില്‍ അമലയുടെ പുതിയ ചിത്രം. തമിഴില്‍ വേലയില്ലാ പട്ടത്താരിയാണ് അമലയുടെ അടുത്ത ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X