»   » അമല പോള്‍ വെറുതെ പറഞ്ഞതല്ല , ചിത്രങ്ങള്‍ കണ്ടു നോക്കിയേ, എന്നാ ഒരു ക്യൂട്ടാണ്!!

അമല പോള്‍ വെറുതെ പറഞ്ഞതല്ല , ചിത്രങ്ങള്‍ കണ്ടു നോക്കിയേ, എന്നാ ഒരു ക്യൂട്ടാണ്!!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായ അമല പോളിന്റെ ഹിമാലയന്‍ യാത്രാ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്.

ഹിമാലയന്‍ യാത്ര തന്റെ വലിയൊരു സ്വപ്‌നമായിരുന്നുവെന്ന് മുന്‍പ് അമല പോള്‍ വ്യക്തമാക്കിയിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ തിരക്കിട്ട താരമായ അമലയോട് മറ്റുള്ളവര്‍ക്കൊക്കെ അസൂയയാണ് ഇപ്പോള്‍. മറ്റ് നായികമാര്‍ക്ക് പോലും അസൂയ തോന്നുന്ന താരത്തിലാണ് താരത്തിന്റെ വളര്‍ച്ച. നീറു കോടി ക്ലബില്‍ അമലയും ഇടം പിടിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഹിമാലയന്‍ യാത്ര നടത്തിയ അമല പോള്‍

പൊതുവെ സഞ്ചാരപ്രിയയായ അമല പോളിന്റെ വലിയൊരു ആഗ്രഹമായിരുന്നു ഹിമാലയന്‍ യാത്ര. മുന്‍പ് പല അഭിമുഖങ്ങളിലും ഇക്കാര്യത്തെക്കുറിച്ച് അമല തന്നെ വെളിപ്പെടുത്തിയിരുന്നു.

ചിത്രങ്ങള്‍ വൈറലാവുന്നു

ഫാഷന്‍ ഷോയിലും യാത്രകളിലുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. നിരവധി പേരാണ് താരത്തിനെ പിന്തുടരുന്നത്.

കൊടും മഞ്ഞിലെ ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് അമലയുടെ ഹിമാലയന്‍ യാത്രാ ചിത്രങ്ങള്‍. കൊടും മഞ്ഞു മൂടി നില്‍ക്കുന്ന ഹിമാലയന്‍ താഴ്വരകളില്‍ സുഹൃത്തുമൊത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് അമല പോസ്റ്ര് ചെയ്തിട്ടുള്ളത്. പല സ്ഥലങ്ങളും കാണുമ്പോള്‍ തന്റെ മനസ്സില്‍ ഉണരുന്ന ചിന്തകളെക്കുറിച്ചും അമല പങ്കുവെച്ചിട്ടുണ്ട്.

മേക്കപ്പില്ലാത്ത സെല്‍ഫി ചിത്രങ്ങളും

മേക്കപ്പില്ലാതെയുള്ള സെല്‍ഫി ചിത്രങ്ങളും അമല പോസ്റ്റ് ചെയ്തിട്ടുണ്ട്. തലയില്‍ തൊപ്പിയും വെച്ച് തണുത്ത വിറച്ചു മഞ്ഞു മലയില്‍ നില്‍ക്കുന്ന സെല്‍ഫി ചിത്രങ്ങള്‍ ഇതിനോടകം തന്നെ നിരവധി പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.

സാഹസിക പ്രിയയാണെന്നുറപ്പിക്കാം

സാഹസികതയെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അമലയെന്ന് ഉറപ്പിക്കാവുന്ന തരത്തിലുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും ഹിമാലയന്‍ യാത്രയില്‍ ശരിക്കും അടിച്ചു പൊളി ലുക്കുമായാണ് അമല പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

അമലയുടെ നേട്ടത്തില്‍ അസൂയപ്പെട്ട് മറ്റ് നായികമാര്‍

വളരെ ചെറുപ്പത്തിലേതന്നെ സിനിമയിലെത്തി തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ താരമായി മാറിയ അമല പോള്‍ പ്രതിഫലത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് അമലയോട് കുശുമ്പുമുണ്ട്.

English summary
Amala Paul's pics getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam