ഹണിമൂണിനിടെ അമലയുടെ സ്‌കൂബ ഡൈവിങ്
മാലിദ്വീവ്‌സിലെ മധുവിധുവാഘോഷം കഴിഞ്ഞ് നടി അമല പോളും ഭര്‍ത്താവ് എഎല്‍ വിജയും നാട്ടില്‍ തിരിച്ചെത്തി. യാത്രാവിശേഷങ്ങള്‍ ചോദിയ്ക്കുന്നവരോടെല്ലാം അമല മാലിദ്വീപ് അനുഭവങ്ങളെക്കുറിച്ച് വാചാലയാവുകയാണ്.
വിവാഹത്തിലൂടെ ഒരു സ്ത്രീ പൂര്‍ണതയിലെത്തുന്നുവെന്നും സ്ത്രീകളില്‍ ഒഴിഞ്ഞിരിക്കുന്ന പല കഴിവുകളും വിവാഹത്തിലൂടെ കണ്ടെത്തപ്പെടുന്നുവെന്നുമാണ് മധുവിധുവിനുശേഷം വിവാഹജീവിതത്തെക്കുറിച്ച് അമല പറയുന്നത്.
സാഹസികകായികവിനോദങ്ങള്‍ ഇഷ്ടമുള്ളതിനാലാണ് താനും വിജയിയും മാലിദ്വീപ് തന്നെ ഹണിമൂണിനായി തിരഞ്ഞെടുത്തതെന്നാണ് അമല പറയുന്നത്. മാലിയില്‍ സാധ്യമായ കാര്യങ്ങളെല്ലാം ചുരുങ്ങിയ ദിവസംകൊണ്ട് ചെയ്യുകയെന്നതായിരുന്നുവേ്രത അമലയുടെ പ്ലാന്‍.

സ്‌കൂബ ഡൈവിങ് ഏറെയിഷ്ടമുള്ള അമല മാലിദ്വീപില്‍ വച്ച് അതിലും അരക്കൈ നോക്കിയിട്ടുണ്ട്. ഞാനൊരു ഡൈവറാണ്, മാലിദ്വീപ്‌സിലെ സ്‌കൂബ ഡൈവിങ് എങ്ങനെയിരിക്കുമെന്ന് അറിയാന്‍ എനിയ്ക്കാഗ്രഹമുണ്ടായിരുന്നു. ഇതാദ്യമായിട്ടല്ല താന്‍ ഡൈവിങ്ങ് നടത്തുന്നതെന്നും അമല പറയുന്നു.
ആദ്യമായി അമല സ്‌കൂബ ഡൈവിങ് നടത്തിയത് ആകാശത്തിന്റെ നിറം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആന്‍ഡമാനില്‍ വച്ചാണത്രേ. അന്നും തിരക്കിട്ട ചിത്രീകരണത്തിനിടെ താന്‍ ചില വാട്ടര്‍ സ്‌പോര്‍ട്‌സുകളെല്ലാം പരീക്ഷിച്ചിരുന്നുവെന്ന് അമല പറയുന്നു.
ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തിയ അമലയും വിജയിയും എത്രയും പെട്ടെന്ന് അവരവരുടെ ജോലികളില്‍ വ്യാപൃതരാകാനുള്ള തിടുക്കത്തിലാണ്. രാജേഷ് പിള്ളയുടെ മിലിയെന്ന ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനായി അമല ഉടന്‍ തന്നെ സെറ്റിലെത്തും.


Click it and Unblock the Notifications











