വിജയ്‌ക്കൊപ്പം അമല പോള്‍ വീണ്ടും
വിവാഹ ശേഷം അമല പോളിന്റേതായി ആദ്യം തിയേറ്ററിലെത്തിയ ചിത്രമാണ് ധനുഷിനൊപ്പം ചെയ്ത 'വേലയില്ലാ പട്ടധാരി'. ചിത്രം വിജയകരമായി പ്രദര്‍ശം തുടരുകയാണ്. മലയാളത്തില്‍ വേറെയും രണ്ട് ചിത്രങ്ങളുണ്ട്. വിവാഹം അമലയ്‌ക്കൊരിക്കലും തടസ്സമല്ല. അതിന് ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയുമുണ്ട്.
ഭര്‍ത്താവ് വിജയ് യുടെ പിന്തുണ മാത്രമല്ല, അമലയ്‌ക്കൊപ്പം തന്നെയുണ്ട് വിജയ്. വിവാഹ ശേഷം അമലയും വിജയ് യും വീണ്ടും ഒന്നിക്കുന്നു. ഒരു ജ്വലറി പരസ്യത്തിന് വേണ്ടിയാണ് അമലയും വിജയ് യും ഒന്നിക്കുന്നത്. ദുബായി കേന്ദ്രീകരിച്ച ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് ഇരുവരുവരും ഒരിക്കല്‍ക്കൂടെ ഒന്നിക്കുന്നത്.

നേരത്തെ വിജയ് സംവിധാനം ചെയ്ത ദൈവത്തിരുമകള്‍, തലൈവ എന്നീ ചിത്രങ്ങളില്‍ അമല പോള്‍ അഭിനയിച്ചിട്ടുണ്ട്. ദൈവത്തിരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നതു പോലും.
ഇപ്പോള്‍ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി എന്ന ചിത്രത്തിലാണ് അമല അഭിനയിക്കുന്നത്. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. അതു കഴിഞ്ഞാല്‍ ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈല എന്ന ചിത്രത്തില്‍ അഭിനയിക്കു. മോഹന്‍ലാലാണ് ഈ ചിത്രത്തില്‍ അമലയുടെ നായകന്‍.


Click it and Unblock the Notifications











