അമല പോളും വിജയ് യും വേളാങ്കണ്ണി മാതാവിനെ കണ്ടു
ജൂണ്‍ 12നായിരുന്നു തെന്നിന്ത്യന്‍ താരം അമല പോളിന്റെയും തമിഴ് സംവധായകന്‍ എ എല്‍ വിജയ് യുടെയും വിവാഹം കഴിഞ്ഞത്. മാലിദ്വീപിലെ മധുവിധു ആഘോഷങ്ങളെല്ലാം കഴിഞ്ഞ് നവദമ്പതികള്‍ കഴിഞ്ഞ ആഴ്ച നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.
ജോലി തിരക്കുകള്‍ക്കിടയിലും ഒരുമിച്ചുള്ള പ്രധാന യാത്രകള്‍ ഇരുവരും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. യാത്രയിലെ മനോഹര അനുഭവങ്ങള്‍ അമല ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ ദിവസം അമല വീണ്ടും വേളാങ്കണ്ണി മാതാവിനെ കാണാന്‍ പോയി. ഒപ്പം സംവിധായകനും ഭര്‍ത്താവുമായി വിജയ് യും ഉണ്ടായിരുന്നു. വേളാങ്കണ്ണി മാതാവിന്റെ പള്ളിയുടെ മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയും അമല ഫേസ്ബുക്കില്‍ പോസ്റ്റിയിട്ടുണ്ട്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പപ്പയ്ക്കും മമ്മയ്ക്കുമൊപ്പം മാതാവിനെ കാണാന്‍ പോയ അമല വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേളാങ്കണ്ണിയില്‍ വീണ്ടും ഒരു സന്ദര്‍ശനം നടത്തുന്നതത്രെ. അന്നത്തെതില്‍ നിന്ന് ഇന്നു വന്ന മാറ്റത്തെയും താരം ഫേസ്ബുക്കില്‍ സ്മരിച്ചു. മാതാവിന്റെ അനുഗ്രഹത്താല്‍ തന്റെ ജീവിതം ഏറെ സൗന്ദര്യമുള്ളതായി തീരുന്നു എന്നും അമല ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്.


Click it and Unblock the Notifications











