അമല-വിജയ്: നിശ്ചയം പള്ളിയില്‍ വിവാഹം ഹൈന്ദവരീതിയില്‍

By Lakshmi

മലയാളികളും തമിഴകവും ഒരുപോലെകാത്തിരിക്കുന്ന താരവിവാഹമാണ് അമല പോള്‍-എഎല്‍ വിജയ് വിവാഹം. ജൂണ്‍ ഏഴിനാണ് ഇവരുടെ വിവാഹനിശ്ചയം നടക്കാന്‍ പോകുന്നത്. പിന്നാലെ വിവാഹവും.

അമല ക്രിസ്തീയ വിഭാഗക്കാരിയും വിജയ് ഹിന്ദുവുമായതിനാല്‍ രണ്ട് രീതിയിലായിട്ടാണ് വിവാഹനിശ്ചയവും വിവാഹവും നടക്കുന്നത്. വിവാഹനിശ്ചയംകൊച്ചിയിലെ ചൂണ്ടിയിലുള്ള സെന്റ് ജൂഡ് ദേവാലയത്തില്‍ വച്ചാണ് നടക്കുക. ഇവിടെവച്ച് അമലയും വിജയിയും മോതിരം മാറും. നിശ്ചയച്ചടങ്ങി തീര്‍ത്തും സ്വകാരമായ ഒന്നായിരിക്കുമെന്നാണ് അറിയുന്നത്. ദമ്പതിമാരുടെ കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും നിശ്ചയത്തിനെത്തുക. ഇതിന് പിന്നാലെ നെടുമ്പാശേരിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ചലച്ചിത്രലോകത്തുള്ള സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടക്കും.

Amala Paul and AL Vijya


പിന്നീട് ജൂണ്‍ 11ന് ചെന്നൈയില്‍ വച്ച് ഹൈന്ദവ രീതിയിലായിരിക്കും വിവാഹം നടക്കുക. ചെന്നൈയിലെ എംആര്‍സി നഗറിലുള്ള മേയര്‍ രാമനാഥന്‍ ചെട്ടായര്‍ ഹാളില്‍ വച്ചായിരിക്കും വിവാഹം നടക്കുകയെന്ന് നേരത്തേ അമലയുടെ അമ്മ അറിയിച്ചിരുന്നു. വിവാഹച്ചടങ്ങിലായിരിക്കും തമിഴ് ചലച്ചിത്രലോകത്തുനിന്നുള്ളവരെല്ലാം പങ്കെടുക്കുക.

ഇപ്പോള്‍ അമല പോള്‍ രാജേഷ് പിള്ള ഒരുക്കുന്ന മലയാളചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം നടക്കുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ജോഷി ചിത്രം ലൈല ഓ ലൈലയും അമല കരാറിലൊപ്പുവച്ച ചിത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X