'മിലി'യില്‍ അമലയും നിവിനും

By Aswathi

തമിഴ്‌നാടിന്റെ മരുമകളായി പോകാനൊരുങ്ങുയാണ് നടി അമല പോള്‍. തമിഴ് സംവിധായകന്‍ വിജയ് യുമായുള്ള വിവാഹം വരുന്ന ആഗ്‌സത് 12നേക്ക് നിശ്ചയിച്ചു. അതിനുമുമ്പ് ഏറ്റെടുത്ത പ്രോജക്ടുകളൊക്കെ തീര്‍ക്കണം!

റണ്‍ ബേബിയ്ക്ക് ശേഷം അമല മലയാളത്തില്‍ ചെയ്ത മറ്റൊരു ഹിറ്റ് ചിത്രമാണ് 'ഒരു ഇന്ത്യന്‍ പ്രണയ കഥ'. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും അമലയും ഒന്നിച്ച ആ ചിത്രത്തിന്റെ പണി നടക്കുമ്പോഴേ കേട്ടിരുന്നു അമല അടുത്തതായി നായികയാകുന്നത് നിവിന്‍ പോളിക്ക് വേണ്ടിയാണെന്ന്. എന്നാല്‍ പിന്നീട് അതേ കുറിച്ചൊന്നും പറഞ്ഞു കേട്ടില്ല.

amala paul, nivin pauly,

പക്ഷെ ആ ചിത്രം അങ്ങനെയങ്ങ് വിട്ടിട്ടൊന്നുമില്ല. മോഹന്‍ലാലിനൊപ്പവും ഫഹദിനൊപ്പവും മലയാളികളുടെ മനസ്സില്‍ കേറിയ അമലയെ എനിക്കാണുന്നത് നിവിന്‍ പോളിക്കൊപ്പമാകും. ട്രാഫിക് എന്ന ഹിറ്റ് ചിത്രമൊരുക്കിയ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'മിലി' എന്നാണ്.

എന്നാല്‍ നേരത്തെ ഇരുവരും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിബി മലയിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇനി സിബി മലയിലും രാജേഷ് പിള്ളയും ഒരുക്കുന്നത് വേറെ വേറെ ചിത്രമാണോ എന്നോ രണ്ടു പേരും ഇരുവരെയും തരജോഡികളാക്കുന്നുണ്ടോ എന്നൊന്നിനെ കുറിച്ചും വ്യക്തമായി വിവരം ലഭിച്ചിട്ടില്ല.

എന്തായാലും രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ബ്യൂട്ടിഫുള്‍, ട്രാഫിക്, മുംബൈ പൊലീസ്, വിശുദ്ധന്‍ എന്നീ ഹിറ്റു ചിത്രങ്ങളുടെ രചന നിര്‍വഹിച്ച മഹേഷ് നാരായണനാണ്. ഒരു പ്രണയകഥയാണ് രാജേഷ് പറയുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X