»   » ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ഓടിക്കുന്ന അമലയെ കണ്ടോ, അച്ചായന്‍സില്‍ ഇനിയും ഉണ്ട് പ്രത്യേകതകള്‍

ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ഓടിക്കുന്ന അമലയെ കണ്ടോ, അച്ചായന്‍സില്‍ ഇനിയും ഉണ്ട് പ്രത്യേകതകള്‍

Posted By: Nihara
Subscribe to Filmibeat Malayalam

സാധാരണ കണ്ടുവരുന്ന നായികാസങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുന്ന കഥാപാത്രവുമായാണ് അമല പോള്‍ എത്തുന്നത്. പരുക്കന്‍ ലുക്കിലുള്ള ടോംബോയ് കഥാപാത്രമായാണ് അച്ചായന്‍സില്‍ അമല എത്തുന്നത്.

പരസഹായമില്ലാതെയാണ് അമല ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് ഓടിച്ചത്. സിനിമയില്‍ ഇടയ്ക്കിടെ ബൈക്കിലെത്തുന്നുണ്ട് താരം. തെന്നിന്ത്യയില്‍ തന്നെ സിനിമയില്‍ ഹാര്‍ഡ്‌ലി ഓടിച്ച് ചിത്രീകരിച്ച ആദ്യനടി അമല പോളാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ഏറെ ദുരൂഹത നിറഞ്ഞ കഥാപാത്രം

അച്ചായന്‍സില്‍ അമല പോള്‍ എത്തുന്നത് ആരുടെയും നായികയായിട്ടല്ല. ഏറെ ദുരൂഹത നിറഞ്ഞ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. അച്ചായന്‍സിലെ അഞ്ച് നായക കഥാപാത്രങ്ങളില്‍ എത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സേതു പറഞ്ഞു.

അഞ്ച് പ്രമുഖ താരങ്ങളും അച്ചായന്‍സും

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായ അച്ചായന്‍സില്‍ ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍ അബ്രഹാം, സഞ്ജു ശിവറാം എന്നിവരാണ് നായകവേഷത്തിലെത്തുന്നത്.

വെറൈറ്റി ലുക്കില്‍ അമല പോള്‍

അച്ചായന്‍സില്‍ അമല പോള്‍ അവതരിപ്പിക്കുന്ന റീത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. കരിയറിലെ ഏറ്റവും വ്യത്യസ്തവും സ്റ്റൈലിഷുമായ കഥാപാത്രമായിരിക്കും അമല അച്ചായന്‍സില്‍ അവതരിപ്പിക്കുന്നത്.

സച്ചി സേതുടീമിലെ സേതുവിന്റെ തിരക്കഥ

സച്ചി സേതു ടീമിലെ സേതുവാണ് അച്ചായന്‍സിന് തിരക്കഥ ഒരുക്കുന്നത്. അച്ചായന്‍സിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ആദ്യസിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സേതു.

English summary
The first look of Kannan Thamarakkulam's film 'Achayans' is out, and it looks every bit gripping. The first look has actress Amala Paul in a bike rider's get-up, and she looks totally stunning in it. Her character Reetha sets out on a road trip with one of her friends in the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam