»   » കിടിലന്‍ നൃത്ത രംഗങ്ങളുമായി അമര്‍ അക്ബര്‍ അന്തോണിയിലെ ആദ്യ ഗാനം

കിടിലന്‍ നൃത്ത രംഗങ്ങളുമായി അമര്‍ അക്ബര്‍ അന്തോണിയിലെ ആദ്യ ഗാനം

Posted By:
Subscribe to Filmibeat Malayalam


നാദര്‍ഷിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന അമര്‍ അക്ബര്‍ അന്തോണിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നമിതാ പ്രമോദ്, പൃഥ്വിരാജ്,ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നൃത്ത രംഗങ്ങളോടു കൂടിയ മഞ്ഞാടും എന്നും തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

വിജയ് യേശുദാസും അഫ്‌സലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് നാദിര്‍ഷാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ലിജോ പെല്ലശ്ശേരിയുടെ ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. ഇവര്‍ക്കൊപ്പം ചിത്രത്തില്‍ ജയസൂര്യയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

amar-akbar-anthony

കുടുംബത്തോടും സമൂഹത്തോടും ഒരു ഉത്തരവാദിത്വവും കാണിക്കാത്ത അമര്‍, അക്ബര്‍, അന്തോണി എന്നീ കഥാപാത്രങ്ങളെയാണ് ഇവര്‍ മൂന്ന് പേരും അവതരിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്.

യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെയും അനന്യ ഫിലിംസിന്റെയും ബാനറില്‍ ആല്‍വിന്‍ ആന്റണിയും സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Watch the full song video of Manjaadum from the movie Amar Akbar Anthony.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam