പ്രേമം എന്താണന്നറിയാത്ത പെമ്പിള്ളേര്‍ക്ക്..അമര്‍ അക്ബര്‍ അന്തോണിയിലെ തകര്‍പ്പന്‍ ഗാനം

By Akhila

പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ഒന്നിച്ചുള്ള അമര്‍ അക്ബര്‍ അന്തോണിയിലെ മാഞ്ഞാടും എന്ന് തുടങ്ങുന്ന ഗാനം ഇറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. പ്രേമമെന്നാലെന്താണ് പെണ്ണേ... അത് കരളിനുള്ളിലെ തീയാണ് പെണ്ണേ എന്ന് തുടങ്ങുന്ന അടിപൊളി ഗാനമാണ് പുറത്തിറങ്ങിയത്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. നാദിര്‍ഷിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും നാദിര്‍ഷാണ്. മഞ്ഞാടും എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം വിജയ് യേശുദാസും അഫ്‌സലും ചേര്‍ന്നാണ് ആലപിച്ചത്. ആദ്യ ഗാനം പോലെ തന്നെ നൃത്തരംഗങ്ങളോടു കൂടിയാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനവും.

amar-akbar-anthony

കുടുംബത്തോടും സമൂഹത്തോടും ഒരു ഉത്തരവാദിത്വവും കാണിക്കാത്തവരാണ് അമര്‍ അക്ബര്‍ അന്തോണി. മൂന്ന് പേരുടെയും ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അമര്‍ പൃഥ്വിരാജും ഇന്ദ്രജിത്ത് അക്ബറായും അന്തോണിയായി ജയസൂര്യയുമാണ് ചിത്രത്തില്‍ എത്തുന്നത്. നമിത പ്രമോദ് നായികയായി എത്തുന്ന ചിത്രത്തില്‍ ഇനിയ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഒക്ടോബര്‍ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെയും അനന്യ ഫലിംസിന്റെയും ബാനറില്‍ ഡോക്ടര്‍ സക്കറിയയും ആല്‍ബിന്‍ ആന്റണിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ ഗാനം കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X