പ്രചരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണിയുടെ ലീക്കായ ട്രെയിലര്‍

By Akhila

നാദിര്‍ഷയുടെ ആദ്യ സംവിധാന ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയുടെ ട്രെയിലര്‍ റിലീസിന് മുമ്പേ ലീക്കായി. ഒക്ടോബര്‍ അഞ്ചിന് ട്രെയിലര്‍ റീലിസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗികമായി റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ചു തുടങ്ങി.

ലീക്കായ സംഭവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകന്‍ നാദിര്‍ഷ് രംഗത്ത് എത്തി. തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്നും നാദിര്‍ഷ് പറഞ്ഞു. എന്നാല്‍ യൂട്യൂബില്‍ നിന്ന് സോണിയ മ്യൂസികിന്റെ അഭ്യര്‍ത്ഥന പ്രകാരം വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇനി ഔദ്യോഗികമായി ട്രെയിലര്‍ എന്ന് പുറത്തിറങ്ങുമെന്ന് അണിയറക്കാര്‍ പുറത്ത് വിട്ടിട്ടില്ല.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഇവര്‍ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തില്‍ ജയസൂര്യയും എത്തുന്നുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ് നായികയാകുന്നത്.

സംവിധാനം നാദിര്‍ഷ

പ്രചരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണിയുടെ ലീക്കായ ട്രെയിലര്‍

സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണി. നാദിര്‍ഷയുടെ സംവിധാനത്തില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

അമര്‍ അക്ബര്‍ അന്തോണി

പ്രചരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണിയുടെ ലീക്കായ ട്രെയിലര്‍

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബത്തോടും സമൂഹത്തോടും ഒരു ഉത്തരവാദിത്വവും കാണിക്കാത്ത അമര്‍, അക്ബര്‍, അന്തോണി എന്നീ കഥാപാത്രങ്ങളെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്.

നിര്‍മ്മാണം

പ്രചരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണിയുടെ ലീക്കായ ട്രെയിലര്‍

യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെയും അനന്യ ഫിലിംസിന്റെയും ബാനറില്‍ ആല്‍വിന്‍ ആന്റണി, ഡോക്ടര്‍ സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നായിക

പ്രചരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണിയുടെ ലീക്കായ ട്രെയിലര്‍

നമിതാ പ്രമോദ് നായിക വേഷം അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, ഇടവേള ബാബു, കെപിസി ലളിത,ബിന്ദു പണിക്കര്‍, പ്രിയങ്ക കണ്ണമാലി, മോളി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരപ്പിക്കുന്നത്.

സംഗീതം

പ്രചരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണിയുടെ ലീക്കായ ട്രെയിലര്‍

ദീപക് ദേവും നാദിര്‍ഷയുമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X