ജയാ ബച്ചനൊപ്പം അമര്‍ സിംഗ്
ഏറെ കാലമായി ബച്ചന്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്താണ് സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ്. സിനിമയ്ക്കു പുറത്തുള്ള ഈ ബന്ധം ഇപ്പോഴും സിനിമയിലേക്കും പടരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയാ ബച്ചന്‍ അഭിനയിക്കുന്ന ഒരു ബംഗാളി ചിത്രത്തില്‍ അമര്‍സിംഗും വേഷമിടുന്നു.
അമര്‍സിംഗ് രാഷ്ട്രീയനേതാവായി തന്നെയാണ് ചിത്രത്തില്‍ വേഷമിടുന്നത്. ശേഷ് സംഘട്ട് എന്നാണ് ചിത്രത്തിന്റെ പേര്. അശോക് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫ്യൂഡല്‍ കുടുംബത്തിന്റെ ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന പെണ്‍കുട്ടിയുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.
ജാക്കി ഷ്റോഫ്, ആശിഷ് വിദ്യാര്‍ഥി, സബ്യസാജി ചക്രവര്‍ത്തി തുടങ്ങിയ പ്രമുഖ ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് ജാക്കി ഷ്റോഫ് വേഷമിടുന്നത്.
ബംഗാള്‍-ഝാര്‍ഖണ്ഡ് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് ശേഷ് സംഘട്ടിന്റെ ചിത്രീകരണം നടക്കുന്നത്.


Click it and Unblock the Notifications