ദൃശ്യം 2 ആമസോണ്‍ വാങ്ങിയത് ഈ തുകയ്ക്ക്? പുറത്തുവിട്ട് ഗ്ലോബല്‍ ഒടിടി

By Midhun Raj

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ദൃശ്യം 2 വലിയ വിജയമാണ് നേടിയത്. ഒടിടി പ്ലാറ്റ്‌ഫോം വഴി എത്തിയ ചിത്രം ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ആദ്യം ഭാഗം പോലെ രണ്ടാം ഭാഗവും പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിരുന്നു. മികച്ച സിനിമാനുഭവമാണ് ദൃശ്യം രണ്ടാം ഭാഗത്തില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ജീത്തു ജോസഫിന്‌റെ തിരക്കഥയും താരങ്ങളുടെ പ്രകടനവുമാണ് ദൃശ്യം 2വില്‍ മുഖ്യ ആകര്‍ഷണങ്ങളായി മാറിയത്.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ദൃശ്യം നിര്‍മ്മിച്ചത്. ആദ്യ ഭാഗത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കൊപ്പം പുതിയ ചില താരങ്ങളും രണ്ടാം ഭാഗത്തില്‍ എത്തി. സിനിമ കണ്ട ശേഷം തിയ്യേറ്റര്‍ അനുഭവം മിസ് ആയതിന്‌റെ നിരാശയായിരുന്നു പലരും പങ്കുവെച്ചത്.

ജോര്‍ജ്ജുകുട്ടിയായി മോഹന്‍ലാലും

ജോര്‍ജ്ജുകുട്ടിയായി മോഹന്‍ലാലും റാണിയായി മീനയും പതിവ് പോലെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. ട്വിസ്റ്റുകള്‍ നിറഞ്ഞ രണ്ടാം പകുതിയാണ് ദൃശ്യം 2 കണ്ട മിക്കവര്‍ക്കും ഇഷ്ടപ്പെട്ടത്. ആദ്യം ഭാഗം പോലെ സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ഈ ട്വിസ്റ്റുകള്‍ തന്നെയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 19നാണ് ആമസോണ്‍ പ്രൈമില്‍ ദൃശ്യം 2 റിലീസ് ചെയ്തത്.

മോഹന്‍ലാല്‍, മീന എന്നിവര്‍ക്കൊപ്പം

മോഹന്‍ലാല്‍, മീന എന്നിവര്‍ക്കൊപ്പം അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്ത്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ജലി നായര്‍ ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. 2013ലാണ് ദൃശ്യത്തിന്‌റെ ആദ്യം ഭാഗം പുറത്തിറങ്ങിയത്. 100ദിവസത്തിന് മുകളില്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം 50 കോടിക്ക് മുകളിലാണ് കളക്ഷന്‍ നേടിയത്.

കുടുംബ പ്രേക്ഷകരാണ് ദൃശ്യം ആദ്യ ഭാഗം

കുടുംബ പ്രേക്ഷകരാണ് ദൃശ്യം ആദ്യ ഭാഗം തിയ്യേറ്ററുകളില്‍ ഏറ്റെടുത്തത്. സിനിമ പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം ദൃശ്യം 2 റെക്കോര്‍ഡ് തുകയ്ക്കാണ് ആമസോണ്‍ വാങ്ങിച്ചതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എത്ര രൂപയ്ക്കാണ് ആമസോണിന് സിനിമ നല്‍കിയതെന്ന് അണിയറ പ്രവര്‍ത്തകരില്‍ നിന്നും പ്രതികരണമുണ്ടായിരുന്നില്ല.

Recommended Video

മീനയോടു പറഞ്ഞതാ മേക്കപ്പിന്റെ കാര്യം,,എന്ത് ചെയ്യാനാ ? ​| Filmibeat Malayalam
ഇപ്പോഴിതാ ദൃശ്യം 2വിന് ലഭിച്ച തുകയെ

ഇപ്പോഴിതാ ദൃശ്യം 2വിന് ലഭിച്ച തുകയെ കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുളള വാര്‍ത്തകളും വിവരങ്ങളും പങ്കുവെക്കുകയും സര്‍വ്വേകള്‍ നടത്തുകയും ചെയ്യുന്ന ഗ്ലോബല്‍ ഒടിടി എന്ന പേജാണ് ദൃശ്യം 2വിന് ലഭിച്ച തുകയെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 30 കോടി രൂപയ്ക്കാണ് ദൃശ്യം 2 ആമസോണ്‍ വാങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ നല്ല സന്തോഷത്തിലാണെന്നും ഗ്ലോബല്‍ ഒടിടി ട്വീറ്റ് ചെയ്തിരിക്കുന്നു.

Read more about: mohanlal jeethu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X