ലൂസിഫറിന് പിന്നാലെ മധുരരാജയും ആമസോണില്‍? മമ്മൂട്ടി ആരാധകരുടെ ആകാംക്ഷയ്ക്കുള്ള മറുപടി ഇങ്ങനെ!

മെഗാസ്റ്റാര്‍ ആരാധകരുടെ പ്രിയപ്പെട്ട സിനിമയായി മാറിയിരിക്കുകയാണ് മധുരരാജ. വിഷുവിന് മുന്നോടിയായി ഏപ്രില്‍ 12നാണ് ചിത്രം റിലീസ് ചെയ്തത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാജ രണ്ടാമത് അവതരിച്ചപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മിനിസ്റ്റര്‍ രാജയുമായി മൂന്നാമത് എത്തുന്നതിന്റെ സൂചനയും നല്‍കിയാണ് ചിത്രം അവസാനിച്ചത്. ഉദയ് കൃഷ്ണ വൈശാഖ് കൂട്ടുകെട്ടിലൊരുക്കിയ സിനിമ കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ചിത്രം മുന്നേറുന്നത്. കുട്ടികളും കുടുംബ പ്രേക്ഷകരുമൊക്കെ ഈ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അധികം വൈകാതെ തന്നെ സിനിമ 100 കോടി ക്ലബിലെത്തുമെന്ന പ്രവചനങ്ങളും പുറത്തുവന്നിരുന്നു.

100 കോടി പിന്നിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നിര്‍മ്മാതാവിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലേക്ക് മൊഴിമാറ്റിയും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നിര്‍മ്മാതാവായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ലൂസിഫറിന് പിന്നാലെ മധുരരാജയും ആമസോണില്‍ സ്ട്രീം ചെയ്യുമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ 50 ദിവസം പിന്നിടുന്നതിനിടയിലാണ് ആമസോണില്‍ എത്തിയത്. 200 കോടി നേട്ടത്തിന് പിന്നാലെയാണ് ഈ റെക്കോര്‍ഡും ലൂസിഫര്‍ സ്വന്തം പേരിലേക്ക് മാറ്റിയത്.

Maduraraja, Lucifer

ലൂസിഫറിന് പിന്നാലെയായി തിയേറ്ററുകളിലേക്കെത്തിയ മധുരരാജയും ഇത്തരത്തില്‍ ആമസോണില്‍ സ്ട്രീം ചെയ്യുമോയെന്ന സംശയവുമായാണ് മെഗാസ്റ്റാര്‍ ആരാധകരെത്തിയത്. മധുരരാജയുടെ റൈറ്റ് വാങ്ങിയിട്ടുണ്ടോയെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. മധുരരാജയെക്കുറിച്ച് തങ്ങള്‍ ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന മറുപടിയായിരുന്നു ആമസോണ്‍ പ്രൈമില്‍ നിന്നും ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X