twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോക്‌സോഫീസില്‍ ലൂസിഫറിന്റെ വിജയക്കുതിപ്പ് തുടരുന്നു! സിനിമ റെക്കോര്‍ഡ് തുകയ്ക്ക് ആമസോണിന്

    By Midhun Raj
    |

    Recommended Video

    ഇനി ലൂസിഫർ ഓൺലൈനിൽ കാണാം

    മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയ്യേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകളെയെല്ലാം തിരുത്തിയെഴുതികൊണ്ടായിരുന്നു സിനിമ ബോക്‌സ് ഓഫീസില്‍ മുന്നേറിയിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായും ലൂസിഫര്‍ മാറിയിരുന്നു. ആദ്യ ദിനങ്ങളില്‍ വന്ന മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയും തന്നെയായിരുന്നു സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നത്.

    അങ്കമാലി ഡയറീസ് തെലുങ്ക് പതിപ്പിന്റെ ട്രെയിലര്‍ പുറത്ത്! ഒറിജിനലിനോട് നീതി പുലര്‍ത്തുന്ന റീമേക്ക്!അങ്കമാലി ഡയറീസ് തെലുങ്ക് പതിപ്പിന്റെ ട്രെയിലര്‍ പുറത്ത്! ഒറിജിനലിനോട് നീതി പുലര്‍ത്തുന്ന റീമേക്ക്!

    റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. അവധിക്കാല റിലീസായി മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ പുറത്തിറങ്ങിയിരുന്നത്. അമിത പ്രതീക്ഷകളില്ലാതെ ചിത്രം കാണാന്‍ പോയതുകൊണ്ടാണ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ലൂസിഫര്‍ ഇഷ്ടമായിരുന്നത്. അതേസമയം കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറികൊണ്ടിരിക്കുന്ന സിനിമയെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

    ലൂസിഫറിന്റെ വിജയം

    ലൂസിഫറിന്റെ വിജയം

    മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുളള ലൂസിഫറിന്റെ വിജയം അണിയറ പ്രവര്‍ത്തകരെല്ലാം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. 150 കോടി ക്ലബില്‍ കടന്ന സിനിമ പുലിമുരുകനെയും മറികടന്നുകൊണ്ടായിരുന്നു മുന്നേറിയിരുന്നത്. പുലിമുരുകന്‍ പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് ലൂസിഫര്‍ ചിത്രത്തിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയിരുന്നത്. തിയ്യേറ്റര്‍ പ്രദര്‍ശനങ്ങളുടെ കാര്യത്തിലും മോഹന്‍ലാല്‍ ചിത്രം മുന്നിലെത്തിയിരുന്നു.

    ഡിജിറ്റല്‍ സ്ട്രീംമിംഗ് അവകാശം

    ഡിജിറ്റല്‍ സ്ട്രീംമിംഗ് അവകാശം

    ലൂസിഫറിന്റെ ഡിജിറ്റല്‍ സ്ട്രീംമിംഗ് അവകാശം ആമസോണ്‍ സ്വന്തമാക്കിയതായിട്ടാണ് സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഏകദേശം 13.5 കോടിയോളം രൂപയ്ക്ക് ലൂസിഫര്‍ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് മലയാള സിനിമയിലെ തന്നെ സര്‍വ്വകാല റെക്കോര്‍ഡാണെന്നും അറിയുന്നു.

    നൂറിലധികം തിയ്യേറ്ററുകളിലാണ്

    നൂറിലധികം തിയ്യേറ്ററുകളിലാണ്

    അമ്പതാം ദിവസത്തിലേക്ക് എത്തുമ്പോഴും നൂറിലധികം തിയ്യേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലോകമെമ്പാടുനിന്നും 40000 ഷോകള്‍ സിനിമ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തില്‍ നിന്നും മാത്രമായി 27000ത്തിലധികം പ്രദര്‍ശനങ്ങളും ലൂസിഫറിന് ലഭിച്ചു. 100കോടി നേടുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമായിട്ടാണ് ലൂസിഫര്‍ മാറിയിരുന്നത്.

    കേരളത്തിലും വിദേശരാജ്യങ്ങളിലും

    കേരളത്തിലും വിദേശരാജ്യങ്ങളിലും

    കേരളത്തിലും വിദേശരാജ്യങ്ങളിലും ഒരേസമയം റിലീസ് ചെയ്തതുകൊണ്ടായിരുന്നു ലൂസിഫറിന്റെ കളക്ഷനില്‍ കാര്യമായ നേട്ടമുണ്ടായിരുന്നത്. ഒടിയനു ശേഷം മോഹന്‍ലാലിന്റ വമ്പന്‍ റിലീസായി എത്തിയ സിനിമ കൂടിയായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയിലും ലൂസിഫറിന് മികച്ച പ്രേക്ഷക സ്വീകാര്യത തന്നെ ലഭിക്കുകയുണ്ടായി

    റിമയുടെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് ഹരീഷ് പേരടി! വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയിലാകണം! കാണൂറിമയുടെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് ഹരീഷ് പേരടി! വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയിലാകണം! കാണൂ

    ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ? ആരാധകന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി വൈറല്‍! കാണൂ ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ? ആരാധകന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി വൈറല്‍! കാണൂ

    English summary
    amazone got digital rights of lucifer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X