അംബിക പിള്ള റിമയ്ക്ക് നല്‍കിയ സമ്മാനം!
ഇത്തവണത്തെ ദക്ഷിണേന്ത്യന്‍ ഫിലിം ഫേര്‍ പുരസ്‌കാരവേദിയില്‍ ചുവടുവെയ്ക്കാനായി എത്തിയ ഒരേയൊരു മലയാളിതാരം റിമ കല്ലിങ്കലായിരുന്നു. മികച്ച നര്‍ത്തകിയായ റിമ മനോഹരമായ നൃത്തമായിരുന്നു ചടങ്ങില്‍ കാഴ്ചവച്ചത്. നൃത്തതിന് ഒരുങ്ങിനില്‍ക്കുന്ന ചിത്രം റിമ തന്റെ ഫേസ്ബുക്കിലൂടെയും മറ്റും പുറത്തുവിട്ടിരുന്നു. നെറ്റിയ്ക്കും തലയ്ക്കും അലങ്കാരമായി അണിയുന്ന മനോഹരമായ ആഭരണവുമണിഞ്ഞാണ് റിമ നൃത്തം ചെയ്തത്. ഈ ആഭരണം പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റ് അംബിക പിള്ളയാണത്രേ റിമയ്ക്ക് സമ്മാനിച്ചത്.
ഇക്കാര്യവും ഫേസ്ബുക്കിലൂടെതന്നെയാണ് റിമ അറിയിച്ചത്. അമ്രപാലിയില്‍ നിന്നുള്ള ആഭരണമാണ് അംബിക പിള്ള റിമയ്ക്ക് സമ്മാനിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റുകളില്‍ ഒരാളാണ് അംബിക പിള്ള. അടുത്ത വര്‍ഷം താനും തന്റെ മാമാങ്കം നൃത്തവിദ്യാലയം ഗ്രൂപ്പും ചേര്‍ന്നായിരിക്കും നൃത്തം ചെയ്യാനെത്തുകയെന്നും റിമ ഫേസ്ബുക്കിലൂടെ പറയുന്നു.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മിടുക്കിയെന്ന റിയാലിറ്റിഷോയിലൂടെയാണ് അംബിക പിള്ള മലയാളികള്‍ക്ക് സുപരിചിതയായത്. ഈ പരിപാടിയുടെ അവതാരകയായി എത്തിയത് റിമയായിരുന്നു.
റിമയുടെ നൃത്തവിദ്യാലയം അധികം താമസിയാതെ തുടങ്ങും. മാമാങ്കം എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനത്തിന്റെ അടിക്കുറിപ്പ് എ റിമ കല്ലിങ്കല്‍ ഡ്രീം എന്നാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ നൃത്തം പഠിയ്ക്കുകയും കണ്ടംപററി ഡാന്‍സില്‍ കഴിവു തെളിയിക്കുകയും ചെയ്ത റിമയുടെ നൃത്ത വിദ്യാലയത്തില്‍ കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമുള്ള കോഴ്‌സുകളുണ്ട്. കളരിപ്പയറ്റ്, കപോയ്‌റ, ഹിപ് ഹോപ്പ്, യോഗ എന്നിവയും വിവിധ നൃത്തരൂപങ്ങള്‍ക്കൊപ്പം മാമാങ്കത്തില്‍ അഭ്യസിപ്പിക്കും.


Click it and Unblock the Notifications











