മലയാളത്തില്‍ സിനിമകള്‍ കുറഞ്ഞതിന്റെ കാരണം പറഞ്ഞ് നടി അംബിക! കാണൂ
തെന്നിന്ത്യയില്‍ ഒരു കാലത്ത് സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് അംബിക. മലയാളത്തിലും തമിഴിലുമുളള മിക്ക താരങ്ങളുടെയും നായികയായി അംബിക അഭിനയിച്ചിരുന്നു. തുടര്‍ന്ന് സഹനടിയായും നടി സിനിമകളില്‍ തിളങ്ങിയിരുന്നു.
മലയാളത്തില്‍ ഷീ ടാക്‌സി എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചിരുന്നത്. അടുത്തിടെ നടന്നൊരു പരിപാടിയില്‍ മലയാളത്തില്‍ നിന്നും മാറിനില്‍ക്കുന്നതിനെക്കുറിച്ച് അവതാരിക ചോദിച്ചപ്പോള്‍ അംബികയുടെ മറുപടി ശ്രദ്ധേയമായിരുന്നു.

ആരും വിളിക്കുന്നില്ല, അതുകൊണ്ടാണ് മലയാള സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്നതെന്നാണ് അംബിക പറയുന്നത്. വിളിച്ചാല്‍ അഭിനയിക്കും.പക്ഷേ ആരും വിളിക്കുന്നില്ല. അഭിനയിക്കുന്നില്ല. ഞാന്‍ വിദേശത്ത് താമസമാണ് എന്ന സംശയത്തിലാണ് വിളിക്കാതിരുന്നതെങ്കില്‍ ആ സംശയം ഇവിടെ തീരുമെന്ന് വിശ്വസിക്കുന്നു.അംബിക പറഞ്ഞു.
ഇക്കഴിഞ്ഞ വനിതാ ഫിലിം അവാര്‍ഡില്‍ അതിഥിയായി എത്തിയപ്പോഴാണ് അംബിക ഇക്കാര്യം പറഞ്ഞത്. ഒരു കാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരില്‍ ഒരാളായിരുന്നു അംബിക. മലയാളത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും തമിഴ് സീരിയല്‍ രംഗത്ത് സജീവമാണ് അംബിക. മദ്രാസില്‍ മകന്റെ യൊപ്പമാണ് നടി ഇപ്പോള്‍ താമസിക്കുന്നത്.


Click it and Unblock the Notifications











