അമ്പിളി ദേവിയുടെയും ജയന്‍ ആദിത്യന്റെയും വിവാഹം! സെറ്റില്‍ ആഘോഷമാക്കി നടിയുടെ മുന്‍ ഭര്‍ത്താവ്!
സ്‌കൂള്‍ കലോത്സവ വേദിയില്‍നിന്നും സിനിമയിലെത്തിയ താരമാണ് അമ്പിളി ദേവി. 2000ല്‍ സഹയാത്രികയ്ക്കു സ്‌നേഹപൂര്‍വ്വം എന്ന ചിത്രത്തിലൂടൊയിരുന്നു നടി സിനിമയിലെത്തിയിരുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ സിനിമയില്‍ ചെറിയ വേഷമായിരുന്നു നടിക്ക്. തുടര്‍ന്ന് മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷത്തിലും നടി അഭിനയിച്ചു.

ഫോട്ടോ കടപ്പാട്: ജയകൃഷ്ണന്‍ ആര്‍,ഫെയ്‌സ്ബുക്ക്
സിനിമകള്‍ക്കു പുറമെ നിരവധി സീരിയിലുകളിലും നടി അഭിനയിച്ചിരുന്നു. നടി വീണ്ടും വിവാഹിതയായി എന്ന വിവരം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. സീരിയല്‍ താരം ജയന്‍ അദിത്യനുമായുളള നടിയുടെ വിവാഹമാണ് നടന്നത്. അമ്പിളി ദേവിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അതേസമയം നടിയുടെ വിവാഹം മുന്‍ ഭര്‍ത്താവ് സീരിയല്‍ സെറ്റില്‍ ആഘോഷിച്ചതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു

അമ്പിളി ദേവിയുടെ വിവാഹം
കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു അമ്പിളി ദേവിയും ജയന്‍ ആദിത്യനും തമ്മിലുളള വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ഛായാഗ്രാഹകന്‍ ലോവലായിരുന്നു അമ്പിളി ദേവിയുടെ ആദ്യത്തെ ഭര്‍ത്താവ്. 2009ലായിരുന്നു അമ്പിളി ദേവി ലോവലിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഏഴ് വയസുളള മകനുണ്ട് ഇവര്‍ക്ക്

ജയന്റെ അനുജന്റെ മകനാണ് ആദിത്യന്‍
മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകനാണ് ആദിത്യന്‍. ആദിത്യന്റെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ മൂന്ന് വയസുളള ഒരു മകനുണ്ട് ആദിത്യന്. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രന്‍ പിളളയുടെയും മകളാണ് സിനിമ സീരിയല്‍ താരമായ അമ്പിളി ദേവി. ഇരുവരുടെയും കല്യാണ വാര്‍ത്ത കേട്ട് പ്രേക്ഷകരും സീരിയല്‍ ലോകവും ഒന്നടങ്കം ഞെട്ടിയിരുന്നു.

പ്രേക്ഷകരുടെ ഇഷ്ട താരങ്ങള്‍
ജനപ്രിയ സീരിയലുകളുടെയായിരുന്നു ആദിത്യനും അമ്പിളിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിരുന്നത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സീരിയലുകളില്‍ ബാലതാരമായിട്ടാണ് അമ്പിളി ദേവിയുടെ തുടക്കം. ദൂരദര്‍ശനിലെ പരമ്പരകളായിരുന്ന താഴ്വാര പക്ഷികള്‍,അക്ഷയ പാത്രം തുടങ്ങിയ സീരിയിലുകളില്‍ നടി ബാലതാരമായി അഭിനയിച്ചിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര ചാനലുകളിലെ ജനപ്രിയ സീരിയിലുകളിലും നടി അഭിനയിച്ചു.

ടെലിവിഷന്‍ അവതാരകയായും തിളങ്ങി
2005ല്‍ അമൃതാ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അമ്മ എന്ന സീരിയിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം
അമ്പിളി ദേവിക്ക് ലഭിച്ചിരുന്നു. മഴവില്‍ മനോരമയിലെ സ്ത്രീപദം,ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷം ചെയ്യുന്ന സീത എന്നീ പരമ്പരകളിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയലുകള്‍ക്കു പുറമെ ടെലിവിഷന്‍ അവതാരകയായും നടി തിളങ്ങിയിരുന്നു.

വിവാഹം ആഘോഷിച്ച് മുന്‍ ഭര്‍ത്താവ്
അതേസമയം ആദ്യ ഭാര്യ പുതിയ വിവാഹം കഴിച്ചത് മുന്‍ ഭര്‍ത്താവായ ലോവല്‍ ആഘോഷിച്ചിരുന്നു. പുതിയ മലയാളം സീരിയലിന്റെ സെറ്റില്‍ വെച്ചായിരുന്നു ലോവലിന്റെ ആഘോഷം നടന്നത്. ലോവലിനൊപ്പം അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ലോവലിന്റെ പുതിയൊരു ജീവിതം ഇന്നു തുടങ്ങുകയാണെന്നും ഇനിമുതല്‍ ഉയര്‍ച്ച മാത്രം ഉണ്ടാവട്ടെയെന്നും സഹപ്രവര്‍ത്തകര്‍ ആശംസിച്ചിരുന്നു.


Click it and Unblock the Notifications











