ആദിത്യനെ കുറിച്ച് ആരും മോശമായി സംസാരിച്ചിട്ടില്ല!! സംഭവിച്ചത് ഇതാണ്, തുറന്ന് പറഞ്ഞ് അമ്പിളി ദേവി

മിനി സ്ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട താര ങ്ങളാണ് നടൻ ആദിത്യ ജയനും നടി അമ്പിളി ദേവിയും. ഇവരുടെ വിവാഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.തുടർന്ന് നിരവധി വിവാദങ്ങളും ഇവരെ തേടിയെത്തിരുന്നു. ആദിത്യ ജയൻ തന്നെ അപമാനിച്ചുവെന്ന് വെളിപ്പെടുത്തി മിനിസ്ക്രീൻ താരം ജീജ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. സീരിയൽ താരങ്ങളുടെ സംഘടനയായ അത്മയിൽ നിന്ന് ആദിത്യ ജയനെ പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു താരം ആദിത്യനെ കുറിച്ച് വെളിപ്പെടുത്തിയത്.

ambili devi

ഇപ്പോഴിത ഇതിനെതിരെ നടി അമ്പിളി ദേവി രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തെ കുറിച്ച് അധികം സംസാരിക്കാൻ എനിക്കറിയില്ല. ഒരുപാട് വിഷമം ഉണ്ട് ഈ കാര്യത്തിൽ.ശാരീരികമായ ചില വിഷമതകൾ കാരണം കഴിഞ്ഞ മീറ്റിംഗിൽ ഞങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ഞങ്ങളുടെ അഭാവത്തിൽ ഞങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അവിടെ നടന്ന പ്രസംഗം എന്റെ ഒരു സഹപ്രവർത്തക യാണ് എന്നെ കേൾപ്പിച്ചത്. പിന്നീട് ഒരുപാട് സഹപ്രവർത്തകർ മീറ്റിംഗിൽ ഉണ്ടായ ഈ വിഷയത്തെ കുറിച്ചു ഞങ്ങളോട് വളരെ വിഷമത്തോടെ സംസാരിച്ചു. ഒരു സംഘടനാ മീറ്റിങ്ങിൽ വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ എന്നെനിക്കറിയില്ല. ഞാൻ സംഘടനയുടെ തുടക്കം മുതൽ അതിൽ ഉള്ള ഒരു അംഗം ആണ്.സംഘടനയുമായി എനിക്കോ എന്റെ ഭർത്താവിനോ യാതൊരു പ്രശ്നങ്ങളും ഇല്ല. എന്റെ ഭർത്താവിനെ പറ്റി ഇതുവരെ ഒരു സഹപ്രവർത്തകരും യാതൊരു പരാതിയും സംഘടനയിൽ പറഞ്ഞിട്ടില്ല.ഒരു വർക്ക്‌ സെറ്റിലും അദ്ദേഹം ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല.

ഒരു പ്രമുഖ ചാനൽ പ്രോഗ്രാമിൽ വിവാഹ ആശംസകൾ പറയുന്നരീതിയിൽ ഞങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചപ്പോൾ അതിന്റെ മറുപടി ആയി എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്ന ചില കാര്യങ്ങൾ തുറന്നു പറഞ്ഞത് ജനങ്ങൾ കണ്ടതാണ്. ഞങ്ങൾക്ക് ആരോടും ഒരു വിരോധവും ഇല്ല. സംഘടന പ്രസിഡന്റ്‌ ആയ ശ്രീ. കെ.ബി.ഗണേഷ് കുമാർ, ഞങ്ങൾ ഏറെ ബഹുമാനിക്കുന്ന ഗണേശേട്ടനെ അപകീർത്തിപ്പെടുത്താൻവേണ്ടി മനപ്പൂർവ്വം ഞങ്ങൾ ഒരു ചാനൽ പ്രോഗ്രാമിലും പോയിട്ടില്ല.പലപ്പോഴും ഒരു നടനാണ് എന്നത് മറന്നു ഒരു മകന്റെ സ്ഥാനത്തു നിന്നാണ് അന്നത്തെ മാനസികാവസ്ഥയിൽ എന്റെ ഭർത്താവ് പല ചോദ്യങ്ങൾക്കും മറുപടി പറഞ്ഞത്. ഞങ്ങൾക്ക് ആരോടും ദേഷ്യം ഇല്ല. ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമം ഉണ്ട്. ശാരീരികമായി ഒരുപാടു ബുദ്ധിമുട്ടുകൾ എനിക്ക് ഉണ്ട്. ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണം. എല്ലാവർക്കും നല്ലത് വരട്ടെ . പല ഓൺലൈൻ മാധ്യമങ്ങളും തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത്കൊണ്ടാണ് ഈ ന്യൂസ്‌ പോസ്റ്റ്‌ ചെയ്യുന്നത്- അമ്പിളി ദേവി കുറിച്ചു.

ambili devi

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X