»   » മോഹന്‍ലാലിന്‍റെ അനിയത്തി വേഷം നഷ്ടപ്പെട്ടു പോയത് വല്ലാതെ സങ്കടപ്പെടുത്തിയെന്ന് അമ്പിളി ദേവി !!

മോഹന്‍ലാലിന്‍റെ അനിയത്തി വേഷം നഷ്ടപ്പെട്ടു പോയത് വല്ലാതെ സങ്കടപ്പെടുത്തിയെന്ന് അമ്പിളി ദേവി !!

Posted By: Nihara
Subscribe to Filmibeat Malayalam

കരിയറില്‍ നഷ്ടപ്പെട്ടു പോയ കഥാപാത്രത്തെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കാത്ത താരങ്ങളുണ്ടാവില്ല. അത്തരത്തില്‍ സ്വീകരിക്കാന്‍ കഴിയാതെ പോയ അവസരം മറ്റു താരങ്ങള്‍ ഏറ്റെടുത്ത് വിജയിക്കുക കൂടി ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ഓര്‍ത്തു നോക്കൂ. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവജനോത്സവ വേദിയില്‍ നിന്നും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്ന കലാകാരിയുടെ അവസ്ഥയും ഇത്തരത്തിലായിരുന്നു. കപ്പിനും ചുണ്ടിനു ഇടയില്‍ വെച്ച് കലാതിലക പട്ടം നഷ്ടമായി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് അമ്പിളി ദേവി. നൃത്തത്തില്‍ നിന്നും സിനിമയിലേക്കെത്തിയ കലാകാരിയാണ് അമ്പിളി ദേവി.

മലയാള സിനിമ വേണ്ടത്ര ഉപയോഗപ്പെടുത്താതെ പോയ താരങ്ങളിലൊരാളാണ് അമ്പിളി ദേവിയെന്ന് പലപ്പോഴും പ്രേക്ഷകര്‍ക്ക് തോന്നിയിട്ടുണ്ട്. സിനിമയില്‍ നിലനില്‍ക്കാന്‍ കഴിവ് മാത്രം പോര ഭാഗ്യം കൂടി വേണമെന്ന് വിശ്വസിക്കുന്ന അഭിനേത്രിയാണ് അമ്പിളി ദേവി. ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ താരത്തിന്റെ വിശേഷങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

കരിയറില്‍ നഷ്ടമായ വേഷത്തെക്കുറിച്ച്

എന്തെങ്കിലും കാരണത്താല്‍ ഒരിക്കല്‍ സ്വീകരിക്കാന്‍ കഴിയാതെ പോയ അവസരം വീണ്ടും താരങ്ങളെ തേടിയെത്തുന്ന സംഭവം അമ്പിളി ദേവിയുടെ ജീവിതത്തില്‍ നടന്നിട്ടുണ്ട്. ബാലേട്ടനില്‍ മോഹന്‍ലാലിന്റെ അനിയത്തിയായി അഭിനയിക്കുന്നതിനായി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് താരത്തെയായിരുന്നു. എന്നാല്‍ പരീക്ഷ നടക്കുന്ന സമയമായതിനാല്‍ അമ്പിളിക്ക് ആ കഥാപാത്രം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് തേടി വന്നു

അന്ന് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹോദരിയാവാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് മറ്റൊരു ചിത്രത്തിലൂടെ ആ അവസരം വീണ്ടും താരത്തെ തേടിയെത്തുകയായിരുന്നു. ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായി വേഷമിട്ടത് അമ്പിളി ദേവിയാണ്.

വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ലേ ??

മറ്റു മേഖലകളിലെ പോലെ തന്നെ കഴിവ് മാത്രം പോര സിനിമയിലും. സിനിമയിലായാലും സീരിയലിലായാലും നില നില്‍ക്കാന്‍ ഭാഗ്യം കൂടി വേണം. പലപ്പോഴും വേണ്ടത്ര അവസരങ്ങള്‍ താരത്തിന് ലഭിച്ചിട്ടില്ലെന്ന് പ്രേക്ഷകര്‍ തന്നെ വിലയിരുത്തിയിട്ടുള്ളതാണ്.

നൃത്തത്തില്‍ നിന്നും സിനിമയിലേക്ക്

മൂന്നു വയസ്സു മുതല്‍ അമ്പിളി ദേവി നൃത്തം അഭ്യസിച്ചിരുന്നു. ചേച്ചിയെ നൃത്തം പഠിപ്പിക്കാനായി വീട്ടിലെത്തുന്ന സാറിന് മുന്നില്‍ ചുവടുവെച്ചതാണ് നൃത്തത്തിലെ താല്‍പര്യം വീട്ടുകാര്‍ മനസ്സിലാക്കിയത്. ഭരതനാട്യത്തില്‍ എംഎയും ഡിപ്ലോമയും നേടിയിട്ടുണ്ട് ഈ കലാകാരി.

കലോത്സവ വേദിയില്‍ നിന്നും സിനിമയിലേക്ക്

കലോത്സവ വേദിയില്‍ നിന്നുമാണ് അമ്പിളി ദേവി സിനിമയിലേക്കെത്തിയത്. താഴ്‌വാര പക്ഷികള്‍ എന്ന സീരിയലിലായിരുന്നു താരം ആദ്യം അഭിനയിച്ചിരുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമായി നിരവധി കഥാപാത്രങ്ങളായി താരം വേഷമിട്ടു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയും ചെയ്തു.

അഭിനയത്തിലേക്കുള്ള തിരിച്ചു വരവ്

ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത അമ്പിളി ദേവി വീണ്ടും തിരിച്ചു വരികയാണ്. ജോണ്‍ പോള്‍ സംവിധാനെ ചെയ്യുന്ന സ്ത്രീപദം സീരിയലിലൂടെയാണ് താരം തിരിച്ചെത്തുന്നത്.

നൃത്തത്തില്‍ സജീവമാണ്

നൃത്തപരിപടാികളില്‍ താന്‍ സജീവമാണെന്ന് അമ്പിളി ദേവി പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ നൃത്തക്ലാസ് എടുത്തു തുടങ്ങിയതാണ്. ഇടയ്ക്കിടയ്ക്ക് വേദികളില്‍ നൃത്തപരിപാടി നടത്താറുമുണ്ട്.

English summary
Ambili Devi is back to Mini screen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam