വിവാഹമോചനമാണ് അവരുടെ ആവശ്യം; എൻ്റെ കൂടെ ജീവിക്കാൻ പറ്റില്ലെന്ന് തീർത്ത് പറഞ്ഞു, ഭീഷണികളെ കുറിച്ച് അമ്പിളി ദേവി

ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നടി അമ്പിളി ദേവി. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് സത്യമെന്താണെന്ന് വെളിപ്പെടുത്തി അമ്പിളി എത്തിയത്. ആദിത്യന്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായി റിലേഷനിലാണെന്നും ഞാനുമായി വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയാണെന്നും നടി പറയുന്നു.

മലയാളത്തിനും പ്രിയപ്പെട്ട ബോളിവുഡ് നടി, കിരൺ റാത്തോഡിൻ്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറലാവുന്നു

വിവാഹമോചനം ആരുമറിയാതെ നല്‍കണമെന്നും ഇല്ലെങ്കില്‍ പല തരത്തിലുള്ള ഭീഷണികളാണ് ഉയര്‍ത്തിയിരിക്കുന്നതെന്നും അമ്പിളി വെളിപ്പെടുത്തുന്നു. തന്റെ വീട്ടുകാരുമായി ആലോചിച്ചുറപ്പിച്ചാണ് വിവാഹം നടത്തിയതെങ്കിലും ഇപ്പോള്‍ എന്റെ കൂടെ ജീവിക്കാന്‍ താല്‍പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്പിളി പറയുന്നു.

 വിവാഹമോചനം വേണമെന്ന ഭീഷണിയാണെന്ന് അമ്പിളി ദേവി

എന്റെ ഭര്‍ത്താവിന്റെ ആവശ്യം ഞാന്‍ വിവാഹമോചനം കൊടുക്കണം എന്നതാണ്. ആരും അറിയാതെ മ്യൂച്വല്‍ ആയി കൊടുക്കണമെന്നൊക്കെയാണ് ആദിത്യന്‍ പറയുന്നത്. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് അതിന്റെ ആവശ്യവുമില്ല. ഇക്കാര്യം പറഞ്ഞപ്പോള്‍ ആദിത്യന് എന്റെ കൂടെ ഇനി ജീവിക്കാന്‍ പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞു. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ആദിത്യന്‍ പെരുമാറുന്നതെന്ന് മനസിലാകുന്നില്ല. ഒത്ത് തീര്‍പ്പിന് കുറേ ശ്രമിച്ചിരുന്നു. എന്നാല്‍ ആള്‍ക്ക് ഇപ്പോള്‍ ആ സ്ത്രീയെ മതിയെന്നാണ് പറയുന്നത്.

 വിവാഹമോചനം വേണമെന്ന ഭീഷണിയാണെന്ന് അമ്പിളി ദേവി

അവര്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ ഞാന്‍ വിവാഹമോചനം കൊടുക്കണം. അവരുടെ ഇടയിലേക്ക് വരരുത് എന്നൊക്കെയാണ് അവരുടെ ആവശ്യം. ഇങ്ങനെയും സ്ത്രീകളുണ്ടോ നമ്മുടെ നാട്ടില്‍ എന്നാണ് ഞാന്‍ ചിന്തിച്ച് പോകുന്നത്. ഭാര്യയും മക്കളും ഉള്ള ആളാണെന്ന് അറിഞ്ഞിട്ടും ഭാര്യ കരഞ്ഞ് പറഞ്ഞിട്ടും അതൊന്നും ചിന്തിക്കാതെ ഇത്രയും മോശം രീതിയില്‍ ജീവിക്കുന്ന സ്ത്രീയോട് എന്ത് പറയാനാണ്. അവര്‍ക്കും ഭര്‍ത്താവും മകനും ഉള്ളതാണ്. ആ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അവര്‍. ഞാനും വിവാഹമോചനം കൊടുക്കണം എന്നതാണ് അവരുടെ ആവശ്യം.

 വിവാഹമോചനം വേണമെന്ന ഭീഷണിയാണെന്ന് അമ്പിളി ദേവി

ആദിത്യന്‍ എന്റെ അച്ഛനോടും അമ്മയോടുമൊക്കെ നേരില്‍ വന്ന് സംസാരിച്ചിട്ടാണ് ഞങ്ങളുടെ വിവാഹം നടന്നത്. നന്നായി ജീവിച്ച് കാണിച്ച് കൊടുക്കാന്‍ ആഗ്രഹമുണ്ട് എന്നായിരുന്നു അന്ന് പറഞ്ഞത്. ഇന്‍ഡസ്ട്രിയില്‍ കുറേ മോശം അഭിപ്രായങ്ങള്‍ ആദിത്യനെ കുറിച്ച് ഉണ്ടായിരുന്നല്ലോ. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം ആളുടെ കൂടെ ജീവിച്ചവരുടെ കുഴപ്പം കൊണ്ട് ആണെന്നാണ് പറഞ്ഞത്. അച്ഛനും അമ്മയും ഇല്ല. ഒറ്റയ്ക്കാണ് താമസം. അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. ഇനിയെങ്കിലും നല്ല ജീവിതം വേണമെന്നൊക്കെയാണ് അന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പറഞ്ഞത്.

 വിവാഹമോചനം വേണമെന്ന ഭീഷണിയാണെന്ന് അമ്പിളി ദേവി

എന്നെ വിവാഹം ചെയ്യണമെന്നല്ല, എന്റെ കുടുംബത്തെ മൊത്തത്തില്‍ വേണമെന്നായിരുന്നു ആദിത്യന്‍ അന്ന് പറഞ്ഞത്. എന്റെ മകനെ കാണാതെ ഇരിക്കാന്‍ പറ്റില്ല. അത്ര ജീവനാണ് എന്നെല്ലാം അദ്ദേഹം പറഞ്ഞ് കൊണ്ടിരുന്നു. അത് കേട്ടപ്പോള്‍ വിശ്വാസം തോന്നി. എന്റെ മുന്‍ വിവാഹത്തെ പറ്റി അറിയാവുന്ന ആളായത് കൊണ്ട് പ്രത്യേകിച്ച് വേറൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ വിശ്വസിച്ചത്. ഗര്‍ഭിണിയാവുന്നത് വരെ അത്രയും സ്‌നേഹമായിരുന്നു.

 വിവാഹമോചനം വേണമെന്ന ഭീഷണിയാണെന്ന് അമ്പിളി ദേവി

സത്യം പറഞ്ഞാല്‍ എനിക്ക് നല്ല ഭയമുണ്ട്. ഇവര്‍ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഞാന്‍ ഇത് ഓപ്പണ്‍ ആയി പറയുന്നതില്‍ അവര്‍ക്ക് പ്രശ്‌നമുണ്ട്. ഇക്കാര്യം ഇന്‍ഡസ്ട്രിയില്‍ ആരും അറിയരുതെന്നൊക്കെ അവര്‍ക്ക് നിര്‍ബന്ധവുമുണ്ട്. അറിഞ്ഞാല്‍ എന്നെ കൊല്ലുമെന്നാക്കെയാണ് ഭീഷണി. പ്രായമായ മാതാപിതാക്കള്‍ക്ക് പലതും സംഭവിക്കുമെന്നും എന്നെ ശരിയാക്കി കളയും എന്ന രീതിയില്‍ പല ഭീഷണികളുമുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഞാന്‍ വല്ലാത്ത മാനസികാവസ്ഥയിലാണ്. എന്നെ നാറ്റിക്കും. സൈബര്‍ അക്രമണം നടത്തും. ചവറയില്‍ ജീവിക്കാന്‍ പറ്റില്ല. എന്നിങ്ങനെയുള്ള ഭീഷണിയാണ്.

  വിവാഹമോചനം വേണമെന്ന ഭീഷണിയാണെന്ന് അമ്പിളി ദേവി

എനിക്കിപ്പോള്‍ സംസാരിക്കാന്‍ തന്നെ പേടിയാണ്. അയാളുടെ ഉള്ളില്‍ ഒരു ക്രിമിനലുണ്ട്. അതിനെ പുറത്ത് എടുപ്പിക്കരുതെന്ന് പുള്ളി പറഞ്ഞിട്ടുണ്ട്. ആള്‍ക്ക് പൊലീസില്‍ ഒരുപാട് ബന്ധങ്ങളുണ്ടെന്നും എന്തുണ്ടായലും അതില്‍ നിന്നൊക്കെ ഊരിപോകാന്‍ പറ്റുമെന്നുമൊക്കെയാണ് എന്നോട് പറയുന്നത്. ഇതിന്റെയെല്ലാം തെളിവുകള്‍ എന്റെ കൈയിലുണ്ട്. അയാള്‍ക്ക് ഇതൊന്നും നിഷേധിക്കാന്‍ പറ്റില്ല. എന്റെ കൈയില്‍ തെളിവുകളുണ്ട്. ഞാന്‍ ക്ഷമിക്കാന്‍ തയ്യാറുമായിരുന്നു.

Recommended Video

Mathew Thomas Interview | Filmibeat Malayalam
  വിവാഹമോചനം വേണമെന്ന ഭീഷണിയാണെന്ന് അമ്പിളി ദേവി

പക്ഷേ എന്നെ വേണ്ടാന്ന് പറയുമ്പോള്‍ എനിക്ക് ആളെ നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാന്‍ പറ്റില്ലല്ലോ. എന്നെ പറ്റിക്കരുത് എന്ന് മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളു. ഒരു തകര്‍ച്ചയെ അതിജീവിച്ച് വന്നതാണ് ഞാന്‍. വീണ്ടും ഒരു തകര്‍ച്ച എനിക്ക് പറ്റില്ല. ഡ്രസ് മാറുന്നത് പോലെ കല്യാണം കഴിക്കാന്‍ എനിക്ക് പറ്റില്ല. മടുക്കുമ്പോള്‍ കളയാന്‍ പറ്റുന്നതല്ലല്ലോ വിവാഹം. കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കുന്ന ആളാണ് ഞാന്‍. ആള് ചെയ്യുന്നത് പോലെ എനിക്ക് പറ്റില്ലല്ലോ എന്നും അമ്പിളി ദേവി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X