ആദിത്യന്‍റെ ആഗ്രഹം സാധിപ്പിച്ച് അമ്പിളി ദേവി! നിറവയറുമായി താരം ചുവടുവെച്ചു! വീഡിയോ വൈറല്‍!

സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ അമ്പിളി ദേവിയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്തുവരുന്ന പരമ്പരകളില്‍ അഭിനയിച്ചുവരുന്നതിനിടയിലാണ് താരം വിവാഹിതയായത്. അഭിനേതാവും സഹപ്രവര്‍ത്തകനുമായ ആദിത്യന്‍ ജയനായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്. ആദ്യ വിവാഹത്തില്‍ നിന്നും മോചനം നേടിയതിന് ശേഷം അഭിനയരംഗത്ത് സജീവമായിരുന്നു അമ്പിളി ദേവി. സീതയില്‍ അഭിനയിച്ചുവരുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം. പരമ്പരയില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി എത്തിയതിന് പിന്നാലൊയായാണ് ജീവിതത്തിലും ഇരുവരും ഒരുമിച്ചത്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

വിവാഹത്തിന് പിന്നാലെയായി വിവാദങ്ങളും അരങ്ങേറിയിരുന്നുവെങ്കിലും അതൊന്നും ഇവരുടെ ജീവിതത്തെ ബാധിച്ചിരുന്നില്ല. വിമര്‍ശനങ്ങള്‍ തുടരുന്നതിനിടയില്‍ ശക്തമായ ണരുപടി നല്‍കി ഇരുവരും എത്തിയിരുന്നു. സന്തുഷ്ട കുടുംബ ജീവിതവുമായി മുന്നേറുന്നതിനിടയിലാണ് കുഞ്ഞതിഥി എത്തുന്നുവെന്ന സന്തോഷം പങ്കുവെച്ച് ഇവരെത്തിയത്. ഡോക്ടര്‍ പരിപൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചതിനാല്‍ താല്‍ക്കാലികമായി അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയാണെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇവരെത്താറുണ്ട്.

വീണ്ടും നൃത്തം ചെയ്തു

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് അമ്പിളി ദേവി. അഭിനയ രംഗത്ത് സജീവമായപ്പോഴും നൃത്ത വേദിയിലും സജീവമായിരുന്നു അമ്പിളി ദേവി. നൃത്തത്തെ ജീവവായു പോലെയാണ് താന്‍ കരുതുന്നതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നൃത്തം ചെയ്തതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് അമ്പിളി ദേവിയും ആദിത്യനും. ഇതിനകം തന്നെ ഇവരുടെ വിശേഷത്തെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

ആദിത്യന്റെ ആഗ്രഹം

ഓണാഘോഷത്തിനിടയിലെ വീഡിയോ പങ്കുവെച്ചാണ് ആദിത്യന്‍ എത്തിയിട്ടുള്ളത്. 6 മാസത്തിന് ശേഷം അമ്പിളി വീണ്ടും ചുവടുവെച്ചുവെന്നും തന്റെ ആഗ്രഹമായിരുന്നു അതെന്നും വയ്യായിരുന്നുവെങ്കിലും അത് സംഭവിക്കുകയായിരുന്നുവെന്നും ആദിത്യന്‍ കുറിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷം കൂടിയാണ് കടന്നുപോയതെന്നും ആദിത്യന്‍ കുറിച്ചിട്ടുണ്ട്. ചേട്ടന്റെ ആഗ്രഹം സാധിപ്പിച്ചതിനെക്കുറിച്ച് അമ്പിളി ദേവിയും കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

വീഡിയോ വൈറലായി

ശ്യാമവാനിലേതോ എന്ന ഗാനത്തിനൊപ്പമായാണ് അമ്പിളി ദേവി നൃത്തം ചെയ്തത്. നിറവയറിലും നൃത്തം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ലേബര്‍ റൂമില്‍ നൃത്തം ചെയ്തിരുന്ന ഗര്‍ഭിണിയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഡോക്ടര്‍മാരോട് ചോദിച്ചതിന് ശേഷമായിരുന്നു ആ നൃത്തമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയായാണ് നിറവയറുമായി അമ്പിളി ദേവിയും ചുവടുവെച്ചത്.

ഓണാഘോഷത്തിനിടയില്‍

ഡാന്‍സ് സ്‌കൂളിലെ ഓണാഘോഷത്തിനിടയിലാണ് അമ്പിളി ദേവി ചുവടുവെച്ചത്. ചേട്ടന്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചതിനാലാണ് താന്‍ നൃത്തം ചെയ്തതെന്നും അമ്പിളി പറഞ്ഞിരുന്നു. ഓണാഘോഷത്തിനായി ഒപ്പമുള്ളവര്‍ കഷ്ടപ്പെട്ടതിനെക്കുറിച്ചും അവര്‍ക്ക് നന്ദി അറിയിച്ചും ആദിത്യനും എത്തിയിരുന്നു. ആഘോഷത്തിനിടയിലെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. സന്തോഷത്തോടെയാണ് അമ്പിളി ദേവിയും ചടങ്ങുകളില്‍ പങ്കെടുത്തത്.

ഓണാഘോഷത്തിനിടയില്‍

അമ്പിളി ദേവിയും ആദിത്യനും മകന്‍ അപ്പുവും ഒരുമിച്ചാണ് ഡാന്‍സ് സ്‌കൂളിലെ നൃത്തപരിപാടിക്കായി എത്തിയത്. പൂക്കളമിടുന്നതിന്റെയും സദ്യയ്ക്കിടയിലെ ചിത്രങ്ങളുമൊക്കെ ഇരുവരും പങ്കുവെച്ചിരുന്നു. ആഘോഷങ്ങള്‍ മനോഹരമായി മുന്നേറുന്നതിനിടയില്‍ താന്‍ നൃത്തം ചെയ്യേണ്ടി വരുമെന്ന് അമ്പിളി ദേവി കരുതിയിരുന്നില്ല, നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറിയത്.

അമ്മയെപ്പോലെ നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

അമ്മയെപ്പോലെ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയായിരിക്കും ജനിക്കാന്‍ പോവുന്നതെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. ജനിക്കാന്‍ പോവുന്നത് പെണ്‍കുഞ്ഞായിരിക്കുമെന്നാണ് കൂടുതല്‍ പേരും പറഞ്ഞിട്ടുള്ളത്. അഭിനയത്തോടൊപ്പം നൃത്തത്തേയും ചേര്‍ത്തുപിടിച്ചാണ് അമ്പിളി ദേവി മുന്നേറുന്നത്. ഇടവേള അവസാനിപ്പിച്ച് താരം തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X