ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വരാജ് റൗണ്ടിലെ നടുവിലാലിന് സമീപത്ത് കാറിനുള്ളില്‍ കൈയിലെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂരില്‍ ആണ് സംഭവം.
കഴിഞ്ഞ ദിവസങ്ങളില്‍ ആദിത്യന്‍ ജയനും ഭാര്യയും നടിയുമായ അമ്പിളി ദേവിയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നം വലിയ വാര്‍ത്ത ആയിരുന്നു. ഭര്‍ത്താവ് തന്നെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി റിലേഷനിലാണെന്ന് വെളിപ്പെടുത്തി അമ്പിളി രംഗത്ത് വന്നിരുന്നു. തൊട്ട് പിന്നാലെ ഭാര്യയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ആദിത്യനും എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

തനിക്കെതിരെ ഭീഷണിയുണ്ടെന്നും ഭര്‍ത്താവ് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അമ്പിളി പുറത്ത് വിട്ടിരുന്നു. ഇതോടെ പ്രതിസന്ധിയിലായ താരം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











