വിവാഹത്തിനു ശേഷം ഒരുപാട് അനുഭവിച്ചു!! എല്ലാം സഹിച്ചു.. ആദ്യ ഭർത്താവിനെ കുറിച്ച് അമ്പിളി ദേവി

അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ഇവരുടെ വിവാഹദിനം കേക്ക് മുറിച്ച് ആഘോഷിച്ചത് വൻ വാർത്തയായിരുന്നു

മിനിസ്ക്രീനിലെ ഇപ്പോഴത്തെ ചർച്ച വിഷയം സിരിയൽ താരങ്ങളായ അമ്പിളി ദേവിയുടേയും ആദിത്യന്റേയും വിവാഹമാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യനും. എങ്കിൽ തന്നേയും ഇവരുടെ വിവാഹം വൻ വിവാദങ്ങളും വിമർശനങ്ങളുമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. പ്രേക്ഷകർ താരങ്ങൾക്ക് ആശംസ നേർന്നെങ്കിലും വിവാദങ്ങൾ ഇവരെ വിടാതെ പിന്തുടരുകയാണ്.

അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ഇവരുടെ വിവാഹദിനം കേക്ക് മുറിച്ച് ആഘോഷിച്ചത് വൻ വാർത്തയായിരുന്നു. താരത്തിനെ പരിഹസിക്കുന്ന തരത്തിലായിരുന്നു ഈ ആഘോഷം എന്നാൽ ഇതിന് തക്കതായ മറുപടി നൽകിയിരിക്കുകയാണ് താരം. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അമ്പിളി ദേവി ഇക്കാര്യം വ്യക്തമാക്കിയത്.

 കേക്ക് മുറിയ്ക്ക് പിന്നിലെ കഥ

കേക്ക് മുറിയ്ക്ക് പിന്നിലെ കഥ

2009 ലായിരുന്നു അമ്പിളി ദേവിയുടേയും സിനിമ-സീരിയൽ ക്യാമാറമാനായ ലോവലിന്റെ വിവാഹം നടന്നത്. 10 വർഷത്തെ ദാമ്പത്യ ജീവിതത്തിനെടുവിലാണ് ഇവർ വേർപിരിഞ്ഞത്. ആറ് വയസ്സ് പ്രായമുള്ള ഒരു മകനും ഇവർക്കുണ്ട്. താരങ്ങളുടെ വിവാഹദിനം ലോവലിന്റെ കേക്ക് മുറി വൻ ചർച്ച വിഷയമായിരുന്നു. ഇതിനെ പറ്റി അമ്പിളി ദേവി തുറന്ന് പറയുകയാണ്. എന്റെ മകന്റെ ആറാമത്തെ പിറന്നാളിരുന്നു കഴിഞ്ഞ ദിവസം കഴിഞ്ഞത്. ഇതുവരെയുളള ഒരു പിറന്നാളിനു പോലും കേക്ക് മുറിയ്ക്കാത്ത ആളാണ്. അങ്ങനെയൊരാൾ ഇപ്പോൾ കേക്ക് മുറിക്കാൻ കാണിക്കുന്ന മനസ്സിനെ കുറിച്ച് ഒന്നും പറയാനില്ല എന്ന് താരം പറഞ്ഞു.

അയാളിൽ നിന്ന് ഒരുപാട് അനുഭവിച്ചു

അയാളിൽ നിന്ന് ഒരുപാട് അനുഭവിച്ചു

വിവാഹത്തിനു ശേഷം ആയാളിൽ നിന്ന് ഒരുപാട് അനുഭവിച്ചു. അതൊന്നും താൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. തനിയ്ക്ക് ഇതൊക്കെ പ്രസ്സമിറ്റ് എല്ലാവരോടും പറയാമായിരുന്നു. എന്നാൽ അന്ന് അങ്ങനെയൊന്നും ചെയ്യാണ്ടിരുന്നത്. അദ്ദേഹവും ഇൻസ്ട്രിയിലുള്ള ആളാണെന്ന് വിചാരിച്ചിട്ടാണ്. എന്നോട് ഇയാൾ കാണിച്ചതിനൊക്കെ വ്യക്തമായ തെളിവുകളുണ്ട്.താൻ കാരണം ആർക്കും മോശാനുഭവം ഉണ്ടാകേണ്ട എന്ന് കരുതിയാണ് മൗനം പാലിച്ചതെന്നും അമ്പിളി ദേവി പറഞ്ഞു.

 മകനോട് പെരുമാറിയത്

മകനോട് പെരുമാറിയത്

എനിയ്ക്കൊരു മകനുണ്ട്. അവൻ വളർന്ന് വരുകയാണ്. ഇന്ന് വരെ ഒരു അച്ഛന്റെ സ്നേഹം കിട്ടിയിട്ടില്ല. ഇതുവരെ അവനെ എടുക്കാൻ പോലും കൂട്ടാക്കിയിട്ടില്ല. കോടതിവരെ ചോദിച്ചു കുഞ്ഞിനെ എടുക്കാൻ പോലും അറിയാത്ത ഇയാൾക്ക് എന്തിനാണ് കുഞ്ഞ്. അത്രത്തോളം എന്റെ മകന് അച്ഛന്റെ സ്നേഹം ലഭിച്ചിട്ടില്ല. ഇപ്പോൾ ഈ കേക്ക് മുറി കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും അമ്പിളി ദേവി പറഞ്ഞു.

അയാളുടെ സംസ്കാരം

അയാളുടെ സംസ്കാരം

കേക്ക് മുറിച്ചതിലൂടെ അയാളുടെ സംസ്കാരമാണ് പ്രകടമായത്. അയാളുടെ പൊതു സ്വഭാവം സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുകയാണ് ഇതിലൂടെ ചെയ്തത്. ഈ കേക്ക് മുറിയ്ക്കാൻ കാണിച്ച അയാളുടെ വലിയ മനസ്സിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും താരം പറയുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X