സൗബിനൊപ്പം അമ്പിളി ഓഡിയോ ലോഞ്ചില്‍ തിളങ്ങി നസ്രിയയും ചാക്കോച്ചനും! മ്യൂസിക്ക് സെലിബ്രേഷന്‍ പൊളിച്ചു
Recommended Video
സൗബിന്‍ ഷാഹിറിന്റെതായി സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് അമ്പിളി. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സിനിമയുടെ ടീസര്‍ തരംഗമായതു മുതലാണ് എല്ലാവരിലും ആകാംക്ഷ കൂടിയത്. സൗബിന്‍ ഷാഹിറിന്റെ കരിയറില്‍ മറ്റൊരു വഴിത്തിരിവായേക്കുമെന്ന് എല്ലാവരും കരുതുന്ന ചിത്രം കൂടിയാണിത്.

സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ വെച്ചാണ് നടന്നത്. ലൂലു മാളിലെ ആട്രിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം പങ്കെടുത്തു. കുഞ്ചാക്കോ ബോബന്‍, നസ്രിയ നസീം, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഗ്രേസ് ആന്റണി, നിഖില വിമല്‍ തുടങ്ങിയവരുടെ സാന്നിധ്യം ഓഡിയോ ലോഞ്ചിന്റെ മാറ്റുകൂട്ടി.

അമ്പിളി മ്യൂസിക്ക് സെലിബ്രേഷന്‍ എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഗായകരായ ബെന്നി ദയാല്‍, സൂരജ് സന്തോഷ്, ആന്റണി ദാസന്‍, വിഷ്ണു വിജയന്‍, മധുവന്തി നാരായണന്‍ തുടങ്ങിയ ഗായകരായിരുന്നു അമ്പിളിയിലെ പാട്ടുകളുമായി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയത്. ഗപ്പിക്ക് ശേഷം ജോണ്‍ പോളിന്റെതായി സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അമ്പിളി.

കുമ്പളങ്ങി നൈറ്റ്സ് ,വൈറസ് എന്നീ സിനിമകള്‍ ശേഷമാണ് സൗബിന്‍ ഷാഹിര്‍ ചിത്രം എത്തുന്നത്. അമ്പിളിയില്‍ നസ്രിയയുടെ അനിയന്‍ നവീന്‍ നാസിമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒപ്പം പുതുമുഖ നടി തന്‍വി റാം നായികയായും എത്തുന്നു. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് എന്നിവരാണ് അമ്പിളിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്പിളിയുടെതായി പുറത്തിറങ്ങിയ ജാക്‌സണ്‍ അല്ലെടാ എന്ന ഗാനം നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

തമിഴ് ഗായകന്‍ ആന്റണി ദാസനായിരുന്നു ഈ പാട്ട് പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു വിജയാണ് ഈ ഹിറ്റ് ഗാനം ഒരുക്കിയിരുന്നത്. ജാക്‌സണ്‍ അല്ലെടാ എന്ന ഗാനത്തിന് പുറമെ ആരാധികേ എന്നു തുടങ്ങുന്നൊരു പാട്ടും അമ്പിളിയുടെതായി നേരത്തെ പുറത്തിറങ്ങിയിരുന്നു. സൂരജ് സന്തോഷും മധുവന്തി നാരായണനും ചേര്‍ന്നായിരുന്നു ഈ പാട്ട് പാടിയിരുന്നത്.


Click it and Unblock the Notifications