എന്‍.പി. അംബുജാക്ഷന്‍ വീണ്ടുമെത്തുന്നു
എന്‍. പി. അംബുജാക്ഷനെ മലയാളികള്‍ അത്രപെട്ടെന്നൊന്നും മറക്കില്ല. ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന ചിത്രത്തിന്റെ കഥയുമായി കോടീശ്വരനായ ശങ്കര്‍ ദാസിന്റെ അടുത്തുവന്ന് തയ്യല്‍ക്കാരന്റെയും വിറകുവെട്ടുകാരന്റെ മകളുടെയും പ്രേമ കഥ പറയുന്ന അംബുജാക്ഷന്‍. അവിടെ കല്യാണം, ഇവിടെ വീടുതാമസം, അവിടെ വീടുതാമസം ഇവിടെ കല്യാണം എന്ന് കഥ പറയുന്ന അംബുജാക്ഷന്‍.
അതെ, ആ അംബുജാക്ഷന്‍ വീണ്ടുമെത്തുകയാണ്. അതേ രൂപത്തില്‍. നവാഗതനായ സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ശ്രീനിവാസന്‍ തന്നെയാണ് അംബുജാക്ഷന്‍ ആയി എത്തുന്നത്. തയ്യല്‍ക്കാരനായി കുഞ്ചാക്കോ ബോബനും കാമുകിയായ സുമതിയായി റിമാ കല്ലിങ്കലും. സുമതിയുടെ അച്ഛനായി ജോയിമാത്യുവും.

കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണന്‍ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ അംബുജാക്ഷനായി അഭനിയിച്ചത്. അതേ ചിത്രത്തിലെ രൂപത്തില്‍ തന്നെയാണ് പുതിയ ചിത്രമായ ചിറകൊടിഞ്ഞ കിനാക്കളിലുമുള്ളത്. ചാക്കോച്ചന്‍ ഇരട്ട വേഷത്തിലാണ് ഇതില്‍ അഭിനയിക്കുന്നത്.ഒരു കഥ , അതിനുള്ളില്‍ വേറെയൊരു കഥ എന്ന രീതിയിലാണ് ചിത്രമൊരുങ്ങുന്നത്. അംബുജാക്ഷന്റെ കൂട്ടുകാരനായി ഒരു ചാക്കോച്ചന്‍ വരുമ്പോള്‍ അംബുജാക്ഷന്റെ കഥയിലെ നായകനായും ചാക്കോച്ചന്‍ വരുന്നു. നര്‍മവും പ്രണയവും ഒന്നിക്കുന്ന ചിത്രമാണിത്.

പ്രവീണ്‍ എഡ്വിന്‍ ആണ് കഥയുംതിരക്കഥയും എഴുതുന്നത്. നിര്‍മാണ് ലിസറ്റിന്‍ സ്റ്റീഫന്‍. ഹൗ ഓള്‍ഡ് ആര്‍ യുവിനു ശേഷം ലിസ്റ്റിന്‍ നിര്‍മിക്കുന്ന ചിത്രമാണിത്.
ലാലു അലക്‌സ്, സൈജു കുറുപ്പ്, ഇന്നസെന്റ്, വിജയകുമാര്‍, മാമുക്കോയ, ചാലിപാല, കീരിക്കാടന്‍ജോസ്, ഇടവേള ബാബു എന്നിവരാണുമറ്റുതാരങ്ങള്‍. ആലപ്പുഴ, കൊച്ചി, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ചിത്രീകരണം. സുഗീതിന്റെ മധുരനാരങ്ങ പൂര്‍ത്തിയാക്കിയശേഷമാണ് ചാക്കോച്ചന്‍ ഇതില്‍ അഭിനയിക്കാന്‍ എത്തിയത്. വിവാഹശേഷം റീമാ കല്ലിങ്കല്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.


Click it and Unblock the Notifications











