കടന്നുപിടിച്ചയാളെ അമീഷ കരണത്തടിച്ചു
ഉത്തര്‍പ്രദേശില്‍ ജ്വല്ലറി ഉത്ഘാടനത്തിനെത്തിയപ്പോള്‍ കടന്നു പിടിച്ച ആരാധകനെ ബോളിവുഡ് താരം അമീഷ പട്ടേല്‍ കരണത്തടിച്ചു. ഉത്തര്‍പ്രദേസിലെ ഗോരഖ്പൂരില്‍ വച്ചാണ് സംഭവം നടന്നത്. ഉത്ഘാടനത്തിനായി അമീഷ എത്തിയപ്പോള്‍ത്തന്നെ ജ്വല്ലറിയും പരിസരവും ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു.
തിക്കിനും തിരക്കിനുമിടെകിട്ടിയ അവസരം മുതലെടുത്ത് ഒരു ആരാധകന്‍ അമീഷയെ തോണ്ടാനും പിച്ചാനും തുടങ്ങി. ഇതോടെ അമീഷയ്ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെടുകയും മറ്റാളുകള്‍ നോക്കിനില്‍ക്കെ ശല്യപ്പെടുത്തിയ ആളുടെ മുഖത്തടിയ്ക്കുകയുമായിരുന്നു. ഇതോടെ അയാള്‍ പിന്‍വാങ്ങുകയും ചെയ്തു.

ഇപ്പോള്‍ സിനിമയില്‍ കാര്യമായ റോളുകളൊന്നുമില്ലാത്ത അമീഷ ഉത്ഘാടനകര്‍മ്മങ്ങള്‍ക്കെത്തുന്ന സ്ഥിരം താരമാണ്. മിക്കയിടത്തും മനോഹരമായി വസ്ത്രം ധരിച്ച് അതിസുന്ദരിയായിട്ടാണ് അമീഷ എത്താറുള്ളത്.


Click it and Unblock the Notifications











