സ്‌കാനിങിനിടെ ഡോക്ടര്‍ ചിരിച്ചപ്പോള്‍ മനസിലായി വയറ്റിലുളള ഒരാള്‍ പെണ്ണാണ്, അനുഭവം പറഞ്ഞ് സാന്ദ്ര തോമസ്

By Midhun Raj

നടിയായും നിര്‍മ്മാതാവായും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ പോലുളള ചിത്രങ്ങളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ സാന്ദ്ര നിര്‍മ്മിച്ച സിനിമകളും വിജയം നേടിയിരുന്നു. അതേസമയം വിവാഹ ശേഷവും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് സാന്ദ്ര തോമസ്. വില്‍സണ്‍ ജോണ്‍ തോമസാണ് നടിയെ ജീവിത സഖിയാക്കിയത്. 2016ലായിരുന്നു ഇരുവരും വിവാഹിതരായത്.

ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

തുടര്‍ന്ന് മക്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് സാന്ദ്ര വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നടിയുടെ മക്കളായ തങ്കവും കൊലുസും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. മുന്‍പ് മക്കള്‍ മണ്ണില്‍ കളിച്ചുവളരുന്ന ചിത്രങ്ങളും വീഡിയോസുമെല്ലാം സാന്ദ്ര പങ്കുവെച്ചിരുന്നു.

മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍

മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ ഇത് എല്ലാവര്‍ക്കും മാതൃകയാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തങ്കക്കൊലുസിന്‌റെ വിശേഷങ്ങള്‍ സാന്ദ്ര തോമസ് എപ്പോഴും പങ്കുവെക്കാറുണ്ട്. മക്കളുടെ വീഡിയോസ് തരംഗമായതിന് പിന്നാലെ നിരവധി അഭിമുഖങ്ങളും നടിയുടെതായി വന്നിരുന്നു. കുഞ്ഞുങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം എപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

അതേസമയം വനിതയ്ക്ക്

അതേസമയം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുഞ്ഞ് വേണമെന്നത് പണ്ടുതൊട്ടേയുളള തന്റെ ആഗ്രഹമായിരുന്നു എന്ന് നടി പറഞ്ഞിരുന്നു. കുഞ്ഞുവാവ വയറ്റില്‍ വളരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ മനസ്സില്‍ ആ പ്രാര്‍ത്ഥനയുണ്ടായിരുന്നു എന്നും നടി പറയുന്നു. മൂന്നാം മാസമാണ് ഒന്നല്ല രണ്ട് കുഞ്ഞുങ്ങളെയാണ് ദൈവം തന്നിരിക്കുന്നതെന്ന് അറിയുന്നത്.

അപ്പോള്‍ എന്തായാലും ഒരെണ്ണം പെണ്‍കുഞ്ഞ്

അപ്പോള്‍ എന്തായാലും ഒരെണ്ണം പെണ്‍കുഞ്ഞ് തന്നെ എന്ന് മനസില്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഗര്‍ഭസ്ഥശിശു നിര്‍ണയം നമ്മുടെ നാട്ടില്‍ വലിയ കുറ്റമായതുകൊണ്ട് എത്ര ചോദിച്ചാലും ഡോക്ടര്‍മാര്‍ പറയില്ല. അന്ന് ഞാനങ്ങോട്ട് ആദ്യമേ പറഞ്ഞു എനിക്ക് പെണ്‍കുഞ്ഞിനെയാണ് ഇഷ്ടമെന്ന്. പെണ്‍കുഞ്ഞ് ആകാനാണ് ആഗ്രഹിക്കുന്നതെന്ന്. സാന്ദ്ര പറയുന്നു.

അഞ്ചാം മാസത്തിലെ സ്‌കാനിങിലാണ്

അഞ്ചാം മാസത്തിലെ സ്‌കാനിങിലാണ് ശരിക്കും കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയുക. ഞാന്‍ അന്ന് ഡോക്ടറെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. പരിശോധനയ്ക്കിടയില്‍ ഡോക്ടര്‍ അറിയാതെ ഒന്ന് ചിരിച്ചു. അപ്പോള്‍ എനിക്ക് മനസിലായി എന്റെ വയറ്റിലെ ഒരാള്‍ പെണ്ണാണെന്ന്. നടി പറഞ്ഞു. ഉമ്മുകൊല്‍സു എന്നത് മനസില്‍ കൊണ്ടുനടന്ന പേരാണെന്നും സാന്ദ്ര പറഞ്ഞു.

നെറ്റിപ്പട്ടം എന്ന ചിത്രത്തിലൂടെ

നെറ്റിപ്പട്ടം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ താരമാണ് സാന്ദ്ര. തുടര്‍ന്ന് പത്തിലധികം സിനിമകളില്‍ നടി ഭാഗമായിരുന്നു. വിജയ് ബാബുവിനൊപ്പമാണ് മുന്‍പ് നടി സിനിമകള്‍ നിര്‍മ്മിച്ചത്. പിന്നീട് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞിരുന്നു. സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് നിര്‍മ്മിച്ച ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപ്പെന്‍ എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഫൈഡ്ര എന്ന ചിത്രത്തിലൂടെയായിരുന്നു നടി വീണ്ടും മലയാളത്തില്‍ സജീവമായത്.

Read more about: sandra thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X