»   » അങ്ങ് ഹോളിവുഡിലുമുണ്ടെടാ 'ഏട്ടന്' പിടി! 'എന്റമ്മേടെ ജിമ്മിക്കി കമ്മലിന്' ഹോളിവുഡിലും ആരാധകന്‍!

അങ്ങ് ഹോളിവുഡിലുമുണ്ടെടാ 'ഏട്ടന്' പിടി! 'എന്റമ്മേടെ ജിമ്മിക്കി കമ്മലിന്' ഹോളിവുഡിലും ആരാധകന്‍!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കൊതിച്ച ഒരു കൂട്ടുകെട്ടാണ് മോഹന്‍ലാലും ലാല്‍ ജോസും. ഇവര്‍ ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു. വെളിപാടിന്റെ പുസ്തകം. ഓണക്കാലത്ത് തിയറ്ററിലെത്തിയ ചിത്രം പ്രേക്ഷകര്‍ക്കും  ആരാധകര്‍ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കിയ ചിത്രമായിരുന്നു. 

ഷാജി പാപ്പന്‍ തിരിച്ച് വരുന്നു... ജയസൂര്യയില്‍ നിന്നും ഷാജി പാപ്പനിലേക്കുള്ള രൂപാന്തരം ഇങ്ങനെ...

ജയറാമിനെ കരയിപ്പിച്ച ദിലീപിന്റെ ചോദ്യം, ശരിക്കും ഇതായിരുന്നില്ലേ ആ ചോദ്യം? ചിരിച്ച് മരിക്കും, ഉറപ്പ്

ചിത്രം പുറത്തിറങ്ങുന്നതിന് മുന്നേ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. ഏറ്റവും ആദ്യം പുറത്ത് വന്ന 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍'  എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. കടലും കടന്ന് ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനം.

ഹോളിവുഡിലും ആരാധകന്‍

രാജ്യാതിര്‍ത്തി കടന്ന് കുതിക്കുകയാണ് 'എന്റമ്മേടെ ജമ്മിക്കി കമ്മലിന്റെ പെരുമ. യുഎസില്‍ നിന്നും ഗാനത്തിന് ഒരു ആരാധകനെ ലഭിച്ചിരിക്കുകയാണ്. സാക്ഷാല്‍ ജിമ്മി കിമ്മെല്‍ ആണ് ജിമ്മിക്കി കമ്മലിന്റെ ആരാധകന്‍.

ജിമ്മി കിമ്മെല്‍

പ്രശസ്ത ടെലിവിഷന്‍ അവതാരകനും ഓസ്‌കര്‍ പുരസ്‌കാര നിശയുടെ അവതാരകനുമാണ് ജിമ്മി കിമ്മെല്‍. തനിക്ക് പാട്ട് ഇഷ്ടപ്പെട്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.

ട്വിറ്ററില്‍ നിന്ന് കിട്ടിയ പാട്ട്

ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ ശ്രദ്ധയില്‍ പെടുത്തിയതിനേത്തുടര്‍ന്നായിരുന്നു ജിമ്മി കിമ്മെല്‍ ഈ പാട്ട് കണ്ടത്. കോളേജ് വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഹോളിവുഡും ഏറ്റുപാടും

ജിമ്മി കിമ്മലിന് പുറമെ നൂറ് കണക്കിന് വിദേശ ട്വിറ്റര്‍ ഹാന്‍ഡിലുകളും ജിമ്മിക്കി കമ്മല്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. കടല്‍ കടന്നും കുതിക്കുകയാണ് എന്റമ്മേടെ ജിമ്മിക്കി കമ്മല്‍. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെ പ്രേക്ഷകരും ഈ ഗാനം ഏറ്റെടുത്തിരുന്നു.

കോളേജ് ഗാനം

കടല്‍ത്തീരത്തുള്ള കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആഘോഷമാക്കുന്ന ഒരു ഗാനമായിട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. വിനീത് ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പത്ത് മില്യന്‍

ഓണത്തിന് തിയറ്ററിലെത്തിയ ചിത്രത്തിന് മുന്നോടിയായി പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ ഒര്‍ജിനല്‍ പതിപ്പ് ഇതിനകം യൂടൂബില്‍ 10 മില്യനിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഈ ഗാനത്തിന്റെ വിവിധ വകഭേദങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.

ജമ്മിക്കി കമ്മല്‍ മാത്രം

പ്രേക്ഷകരുടെ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മോഹന്‍ലാലും ലാല്‍ ജോസും ഒന്നിച്ചപ്പോള്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചില്ലെന്ന് വിമര്‍ശനം ഉണ്ടായിരുന്നു. വിമര്‍ശകര്‍ക്കും അപവാദമായി നിന്നത് ഈ ഗാനമായിരുന്നു.

ഓണത്തില്‍ ഒന്നാമന്‍

ഇക്കുറി ഓണത്തിന് തിയറ്ററിലെത്തിയ നാല് ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനെങ്കിലും കളക്ഷനില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല. ആറ് ദിവസത്തിനുള്ളില്‍ ചിത്രം പത്ത് കോടി പിന്നിട്ടിരുന്നു.

ട്വീറ്റ് കാണാം

ജിമ്മി കിമ്മലിന്റെ ട്വീറ്റ്

English summary
Entammede Jimikki Kammal from Mohanal-starrer Velipadinte Pusthakam is the hot favourite song of millions.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam