ഗ്ലാമര്‍ വസ്ത്രധാരണത്തിന് വിമര്‍ശനം! പോയി നിങ്ങളുടെ പണി നോക്കൂവെന്ന് അമേയ
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അമേയ മാത്യൂ. കരിക്ക് വെബ് സീരീസിലൂടെയും നടി തിളങ്ങിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അമേയ മാത്യൂവിന്റെതായി പുറത്തിറങ്ങാറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഗ്ലാമറസ് വേഷങ്ങളിലുളള ചിത്രങ്ങളാണ് അമേയ പങ്കുവെക്കാറുളളത്.

നടിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്താറുളളത്. നടിയെ കളിയാക്കികൊണ്ടുളള കമന്റുകളാണ് ഇവര്‍ പോസ്റ്റ് ചെയ്യാറുളളത്. ഇത്തവണ എല്ലാവര്‍ക്കുമുളള ഒരു മറുപടി നല്‍കി കൊണ്ടാണ് പുതിയ ചിത്രങ്ങള്‍ അമേയ പങ്കുവെച്ചത്. അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാത്ത സദാചാരം കലര്‍ത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുളളൂ,
നിങ്ങള്‍ നിങ്ങളുടെ പണി നോക്കൂ എന്ന അടിക്കുറിപ്പിലാണ് നടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ, വേഷത്തിന്റെയും രൂപത്തിന്റെയും പേരില്‍ ആരെയും അപമാനിക്കാതിരിക്കുക, നാളെ എന്തെന്ന് ആര്‍ക്കറിയാം എന്ന ക്യാപ്ഷനിലും നടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.



Click it and Unblock the Notifications