'ചൂട്' ആയി വരുന്ന പോലുളള വേഷമെന്ന് കമന്റ്! വിമര്‍ശകന് വായടിപ്പിക്കുന്ന മറുപടി നല്‍കി അമേയ

By Midhun Raj

കരിക്ക് വെബ് സീരിസിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് അമേയ മാത്യൂ. കരിക്കിന് പുറമെ ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ സിനിമകളിലും നടി അഭിനയിച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രം ദ പ്രീസ്റ്റിലും നടി അഭിനയിക്കുന്നുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെ സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് താരം.

ameya mathew

അമേയ പങ്കുവെക്കാറുളള മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ഗ്ലാമര്‍ വസ്ത്രം ധരിച്ചുകൊണ്ടുളള ഒരു പുതിയ ചിത്രം നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്‌ താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇതില്‍ ഒരാള്‍ കുറിച്ച കമന്റിന്‌ അമേയ നല്‍കിയ മറുപടി വൈറലായിരുന്നു.

ക്യൂട്ട് അയല്ലോ അമേയ, പക്ഷേ കുറച്ചു 'ചൂട്' ആയി വരുന്ന പോലുളള വേഷം എന്നാണ് ഒരാള്‍ കമന്റിട്ടത്. ഇതിന് മറുപടിയായി "ഞാന്‍ ഇങ്ങനെയാണ്. ചേട്ടനെയോ ബാക്കി ഉളളവരെയോ എന്തെങ്കിലും തെളിയിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ. എന്റെ ഇഷ്ടമല്ലേ എന്തു വസ്ത്രം ധരിക്കണം എന്നുളളത്. ഞാന്‍ പണ്ടേ ഇതുപോലുളള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത കുരുപൊട്ടലാ ഇപ്പോള്‍ ചിലര്‍ക്ക്, ഞാന്‍ ഇതിനെ വകവെക്കുന്നില്ല, അമേയ കുറിച്ചു.

Read more about: actress malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X