റഹ്‌മാനൊപ്പം കൂട്ടുകാരിയും ഭര്‍ത്താവുമായി പിരിഞ്ഞു! മോഹിനി ദേ യുടെയും റഹ്മാൻ്റെയും ബന്ധം ഒരുമിച്ച് തകർന്നോ?

എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ഭാനുവും ദാമ്പത്യജീവിതം അവസാനിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ പേജില്‍ കൂടിയാണ് താരദമ്പതിമാര്‍ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്. 29 വര്‍ഷം ഭാര്യ ഭര്‍ത്താക്കന്മാരായ ജീവിച്ചതിന് ശേഷമായിരുന്നു താരങ്ങളുടെ വേര്‍പിരിയല്‍.

ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിലെ കാരണമെന്തെന്ന് അന്വേഷിക്കുകയായിരുന്നു ആരാധകര്‍. ഇതിനിടെ എ ആര്‍ റഹ്‌മാന്റെ സുഹൃത്തും ബാസ് പ്ലെയറുമായ മോഹിനി ദേ ഹാര്‍ട്ട്‌സുച്ച് തന്റെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച നീണ്ട കുറുപ്പിലൂടെയാണ് തന്റെ ജീവിതത്തിലും പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തതായി മോഹിനി വെളിപ്പെടുത്തിയത്.

mohini-dey

'സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ആരാധകര്‍, അനുയായികള്‍ എന്നിവരെ ശ്രദ്ധിക്കുന്നതിന് വേണ്ടി... വളരെ വേദനയുള്ള ഹൃദയത്തോടെ, ഞാനും മാര്‍ക്കും വേര്‍പിരിഞ്ഞതായി പ്രഖ്യാപിക്കുകയാണ്. ഇത് ഞങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണയോട് എടുത്ത തീരുമാനമാണെന്ന് ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉള്ള പ്രതിബദ്ധതയെന്ന നിലയില്‍ പറയുന്നു.

ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുകയാണെങ്കിലും ജീവിതത്തില്‍ വ്യത്യസ്തമായ ആശയങ്ങള്‍ വേണമെന്ന പരസ്പര ഉടമ്പടിയിലൂടെയുള്ള വേര്‍പിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് ഞങ്ങള്‍ ഇരുവരും തീരുമാനിച്ചു.

MaMoGi, Mohini Dey ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ നിരവധി പ്രോജക്ടുകളില്‍ ഞങ്ങള്‍ തുടര്‍ന്നും ഒരുമിച്ച് തന്നെ പ്രവര്‍ത്തിക്കും. ഒരുമിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ എപ്പോഴും അഭിമാനിക്കുന്നു, അത് ഉടന്‍ അവസാനിക്കില്ല)

നമ്മള്‍ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യം ലോകത്തുള്ള എല്ലാവരോടും സ്‌നേഹമായിരിക്കുക എന്നതാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും പിന്തുണയും നന്ദിയുണ്ടാവും. ഈ സമയത്ത് ഞങ്ങളോട് പോസിറ്റീവായി നിന്നുകൊണ്ടും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടും ഞങ്ങള്‍ എടുത്ത തീരുമാനത്തെ ബഹുമാനിക്കണമെന്നും വിധിയെ ഞങ്ങള്‍ വിലമതിക്കുന്നില്ലെന്നും.' മോഹിനി കൂട്ടിച്ചേര്‍ത്തു...

mohini-dey

കൊല്‍ക്കത്ത സ്വദേശിനിയായ മേഹിനി ഇന്ത്യന്‍ ബാസ് പ്ലെയറായിട്ടാണ് അറിയപ്പെട്ടത്. ഗാന്‍ ബംഗ്ലായുടെ വിന്‍ഡ് ഓഫ് ചേഞ്ച്, കോക്ക് സ്റ്റുഡിയോ ഇന്ത്യ എന്നിവയുടെ ഭാഗമാവുകയും ഒപ്പം എ.ആര്‍. റഹ്‌മാന് വേണ്ടിയും വര്‍ക്ക് ചെയ്യുകയുമാണ്. 2023 ഓഗസ്റ്റിലാണ് തന്റെ ആദ്യ ആല്‍ബം ദേ പുറത്തിറക്കിയത്. മാത്രമല്ല ഭര്‍ത്താവ് മാര്‍ക്ക് ഹാര്‍ട്ട്സുച്ചിനൊപ്പം മമോഗി, ഡ്രമ്മര്‍ ജിനോ ബാങ്ക്‌സ് ബാന്‍ഡുകളിലും പങ്കെടുക്കാറുണ്ട്.

ഒരേ ദിവസം ഏകദേശം ഒരേ സമയത്ത് തന്നെ എ ആര്‍ റഹ്‌മാനും മോഹിനിയും വേര്‍പിരിയല്‍ വാര്‍ത്തയുമായി വന്നതോടെ ആരാധകരും കണ്‍ഫ്യൂഷനിലായി. താരങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളാണോ ബന്ധങ്ങള്‍ക്കിടയില്‍ വിള്ളല്‍ ഉണ്ടാക്കിയതെന്ന് ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല ഇത്തരത്തില്‍ ചില അഭ്യൂഹ കഥകളും താരങ്ങള്‍ക്കെതിരെ പ്രചരിക്കാന്‍ തുടങ്ങി.

Read more about: ar rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X