For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സർജിക്കൽ സ്ട്രൈക്കുമായി പാകിസ്താനി ചിത്രം!! ഇന്ത്യയെ പരോക്ഷമായി വിമർശിച്ച് ട്രെയിലർ

  |
  സർജിക്കൽ സ്ട്രൈക്കുമായി പാക്കിസ്ഥാനി ചിത്രം | filmibeat Malayalam

  ഇന്ത്യയും പാകിസ്താനും തമ്മിലുളള അസ്വസ്തതകൾ രൂക്ഷമാകുകയാണ്. അതിർത്തിയിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടർകഥയാകുകാണ് . അതിർത്തിയിൽ പ്രശ്നം വഷളാക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലും ഇന്ത്യ-പാക് വാർ രൂക്ഷമാകുകയാണ്. അതിർത്തിയിൽ സൈനികരാണെങ്കിൽ സോഷ്യൽ മീഡിയിൽ ഇന്ത്യ-പാക് താരങ്ങൾ തമ്മിൽ നേർക്ക് നേർ എത്തിയിരുന്നു. ഇത് ലോക സിനിമ മേഖലയിൽ തന്നെ വൻ ചർച്ച വിഷയമായിരിന്നു.

  മാമുക്കോയയുടെ കുഞ്ചാക്കോ ബോബൻ മൊമന്റ് അങ്ങ് ബോളിവുഡിലും!! സലാം പറഞ്ഞതിനു ശേഷം ബിഗ്ബിക്ക് ആ നേരെ ചോദ്യം... വീഡിയോ വൈറൽ..

  രാജ്യങ്ങൾക്കിടയിൽ അസ്വസ്തതകൾ ഉടലെടുത്തപ്പോൾ തന്നെ ഉറി പോലുള്ള ചിത്രങ്ങൾക്ക് പാകിസ്താൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യൻ ചിത്രങ്ങൾ രാജ്യത്ത് ഒരു കാരണവശാലും പ്രദർശിപ്പിക്കില്ലെന്ന് പാക് ഭകണകൂടവും സിനിമ ലോകവും ഒന്നടങ്കം അറിച്ചിരുന്നു. എന്നാൽ ഇത്രയേറെ പ്രശ്നങ്ങൾ സംഭവിച്ചിട്ടും പാക് ചിത്രങ്ങൾ ഇന്ത്യയിൽ പ്രദർശനനുമതി ഉണ്ടായിരുന്നു. ഇന്ത്യ-പാക് പ്രശ്നം തുടരുന്ന സാഹചര്യത്തിൽ പാക് ചിത്രമായ ഷോർ ദില്ലിന്റെ ട്രെയിലർ പുറത്ത്.

  അച്ഛൻ മകന് സ്നേഹ ചുംബനം നൽകി!! എന്നാൽ മകനോ.. സുരേഷ് ഗോപിയെ കുറിച്ച് ഗോകുൽ സുരേഷിന്റെ ഹൃദയസ്പർശിയായ വെളിപ്പെടുത്തൽ, ചിത്രങ്ങൾ വൈറൽ

  പാക് സർജിക്കൽ സ്ട്രൈക്ക്

  സർജിക്കൽ സ്ട്രൈക്കിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. രാജ്യത്ത് അതിർത്തി കടന്ന് എത്തിയ മൂന്ന് ബോഗികളെ തുരത്തുന്നാണ് ട്രെയിലറിൽ. രാജ്യത്ത് കയറി കൂടിയ ശത്രുരാജ്യത്തിന്റെ മൂന്ന് ബോഗികളെ കണ്ടെത്താനുള്ള ഫെറ്ററ്‍ ജെറ്റുകളുടെ ഫൈറ്റിങ്ങും ട്രെയിലറിന്റെ തുടക്കത്തിൽ തന്നെ കാണാൻ സാധിക്കുന്നുണ്ട്.

  ട്രെയിലറിൻ ഇന്ത്യയും

  പാക് വ്യോമയാന പൈലറ്റിന്റെ വേഷത്തിലെത്തുന്നത് നടൻ മികാൽ സുൾഫിക്കറാണ്. ഇന്ത്യൻ പൈലറ്റായ അരുൺ വീരാനി എന്ന കഥാപാത്രവും ഈ ചിതരത്തിലുണ്ട്. ഹസൻ നിയാസയാണ് അരുൺ വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ സർജിക്കൽ സ്‌ട്രൈക്കും' പാകിസ്താന്റെ ശത്രുവിന് ഇതുവരെ അത് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നുമുള്ള പരാമർശങ്ങളും ട്രെയിലറിലുണ്ട്. 2 മിനുട്ട് 26 സെക്കന്റ് ദൈർഘ്യമാണ് വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

  രാജ്യസ്നേഹം ഉയർത്തി കാട്ടുന്നു

  ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ലോകരാജ്യങ്ങൾക്കിടയിൽ തന്നെ വലിയ ചർച്ച വിഷയമായിരുന്നു. ഈ സാഹചര്യത്തിൽ രാജ്യ സ്നേഹം ഉയർത്തി പിടിക്കാൻ ട്രെയിലറിന്റെ തുടക്കം മുതൽ തന്നെ ശ്രമിക്കുന്നുണ്ട്. രാജ്യ സ്നേഹം ഉയർത്തിക്കാട്ടി ജനശ്രദ്ധ പിടിച്ചു പറ്റാനുളള ശ്രമമാണ് ചിത്രത്തിനു പിന്നിലെന്നുമുള്ള റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. അർമീന ഖാൻ, സബീക്ക ഇമാം, ഹസ്സൻ നിയാസി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

  ഇന്ത്യൻ- പക് താരങ്ങൾ തമ്മലുള്ള പ്രശ്നം

  അതിർത്തി സംഘർഷം കനക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഇന്ത്യ-പാക് താരങ്ങൾ തമ്മിലുള്ള സംഘർഷവും രൂക്ഷമായിരുന്നു. അതിർത്തിയിൽ നടന്ന ആക്രമണത്തിനിടെ വിമാനം തകർന്ന് പാകിസ്താനിൽ അകപ്പെട്ട ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധ്മാൻ പാകിസ്താൻ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പാക് നടി വീണ മാലിക് ഇട്ട ട്വിറ്റർ പോസ്റ്റാണ് താരയുദ്ധത്തിന് വഴിവെച്ചിരിക്കുന്നത്.ഇന്ത്യൻ പൈലറ്റിനെ പാക് അധികൃതർ ചോദ്യം ചെയ്യുന്നതിന്റേയും അദ്ദഹത്തെ അപകട സ്ഥലത്ത് നിന്നുമുളള ചിത്രങ്ങളും പാക് താരം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പാക് നടിയുടെ ഈ പ്രവർത്തി ഇന്ത്യൻ താരങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.

  English summary
  Amid India-Pak Tension, Trailer of Pakistani Film Sher Dil Mentions Surgical Strike

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more