ആമിര്‍ ഖാന്‍ പൂര്‍ണ നഗ്നനായി പോസ്റ്ററില്‍
ബോളിവുഡ് താരം ആമിര്‍ ഖാന്‍ പിറന്ന പടി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആര്‍ക്ക് മുന്നില്‍ എന്നല്ലേ... ലോകത്തിന് മുന്നില്‍ തന്നെ!!!
തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ ആണ് ആമിര്‍ ഖാന്‍ പൂര്‍ണ നഗ്നനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ മറയ്‌ക്കേണ്ടതെല്ലാം ഒരു കുഞ്ഞു ടേപ് റെക്കോര്‍ഡര്‍ കൊണ്ട് അദ്ദേഹം മറച്ചിട്ടും ഉണ്ട്.

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നാണ് ആമിര്‍ അറിയപ്പെടുന്നത്. കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാനുള്ള സന്നദ്ധതയാണ് അദ്ദേഹത്തിന് ഈ പേര് ചാര്‍ത്തിക്കൊടുത്തത്. എന്നാല്‍ അത് ഇങ്ങനെ ഒരു പോസ്റ്റര്‍ വരെ എത്തുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല.
പുതിയ സിനിമയായ പികെയുടെ പോസ്റ്ററിലാണ് ആമിറിന്റെ നഗ്നതാ പ്രദര്‍ശനം. സിനിമയിലും ആമിര്‍ ഇതുപോലെ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാജ്കുമാര്‍ ഹിരാനിയാണ് പികെയുടെ സംവിധായകന്‍ . ബോളിവുഡില്‍ ഏറെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ആമിര്‍ ഖാന്‍ ചിത്രം ത്രീ ഇഡിയറ്റിന്റെ സംവിധായകനാണ് ഹിരാനി.
അന്യ ഗ്രഹത്തില്‍ നിന്ന് വന്ന ഒരു ഒരാളായിട്ടാണത്രെ പികെയില്‍ ആമിര്‍ അഭിനയിക്കുന്നത് . രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായിരിക്കും പികെ എന്നാണ് റിപ്പോര്‍ട്ടുകള്‍ .


Click it and Unblock the Notifications











