അമീര്‍ ഖാന് ഗ്യാങ്സ്റ്റര്‍ നന്നേ പിടിച്ചു?
വിഷുച്ചിത്രമായി എത്തിയ ഗ്യാങ്സ്റ്റര്‍ തല്ലിപ്പൊളിച്ചിത്രമാണെന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടുകയാണ്. ഇതിന്റെ പേരില്‍ ആഷിക് അബുവും അഹമ്മദ് സിദ്ദിഖുമെല്ലാം കേട്ടുകൊണ്ടിരിക്കുന്ന പഴിയ്ക്ക് കണക്കില്ല. എന്നാല്‍ ഇതിനിടെയും ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുമുണ്ട്.
ഇതിനിടെ ഗ്യാങ്‌സ്റ്റര്‍ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടുന്നുവെന്നും വാര്‍ത്ത വന്നിരിക്കുകയാണ്. ബോളിവുഡിന്റെ പെര്‍ഫക്ഷനിസ്റ്റ് അമീര്‍ ഖാനാണത്രേ ഗ്യാങ്സ്റ്റര്‍ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ മുന്‍കയ്യെടുക്കുന്നത്. റീമേക്ക് സംബന്ധിച്ച് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ആഷിക് അബുവുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുകോടി രൂപയ്ക്കായിരിക്കും റീമേക്ക് അവകാശം ആമീര്‍ സ്വന്തമാക്കുകയെന്നും സൂചനയുണ്ട്.

എന്നാല്‍ ആമീര്‍ ഗ്യാങ്സ്റ്റര്‍ റീമേക്കിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോട് ആഷിക് അബുവോ മറ്റ് അണിയറക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് കൈരളി ചാനല്‍ 5കോടി രൂപയ്ക്ക് സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











