അമിതാഭ് ബച്ചന് ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം! അഭിന്ദനവുമായി സിനിമാലോകവും ആരാധകരും!
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹബ് പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. 10 ലക്ഷം രൂപയും സ്വര്‍ണകമലവുമുള്‍പ്പെടുന്ന പുരസ്‌കാരത്തിനായി ഐക്യകണ്‌ഠേനയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ബോളിവുഡിന്റെ എല്ലാമെല്ലാമായ ബിഗ് ബിക്ക് പുരസ്‌കാരം ലഭിച്ചതില്‍ ആരാധകരും സന്തോഷത്തിലാണ്. 4 തവണ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട് അമിതാഭ് ബച്ചന്‍. പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണുമുള്‍പ്പടെയുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പ്രശസ്തി ഹിന്ദി കവിയായ ഡോ ഹരിവംശറായ് ബച്ചന്റേയും തേജിയുടേയും മകനാണ് അമിതാഭ് ബച്ചന്‍. 1969 ലാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്. സാത്ത് ഹിന്ദുസ്ഥാനിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ ബച്ചന്‍ പിന്നീടങ്ങോട്ട് ബോളിവുഡിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു. എണ്ണിയാലൊടുങ്ങാത്തത്ര തരത്തിലുള്ള പുരസ്‌കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഓരോ നേട്ടത്തിലും സിനിമാലോകവും ആരാധകരും ഒരുപോലെ സന്തോഷത്തിലാണ്.

കൊല്‍ക്കത്തയില്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന ബച്ചന്‍ സിനിമയെന്ന ലക്ഷ്യത്തിന് പിന്നാലെ സഞ്ചരിക്കുകയായിരുന്നു. ഖാജ്വാ അഹമ്മദ് അബ്ബാസായിരുന്നു അദ്ദേഹത്തിന് സിനിമയിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്. തുടക്കം മുതലേ തന്നെ തിളങ്ങിയ അദ്ദേഹം പിന്നീട് സിനിമാലോകത്തെ തന്നിലേക്ക് ചുരുക്കുകയായിരുന്നു. സാഹസികതയിലൂടെയാലും മറ്റ് വേഷങ്ങളിലൂടെയായാലും നിരവധി തവണയാണ് അദ്ദേഹം പ്രേക്ഷകരെ അമ്പരപ്പിച്ചത്. എഴുപതുകളിലേയും എണ്‍പതിലേയും ക്ഷുഭിത യൗവ്വനത്തിന്റെ പ്രിതിനിധിയായി വിശേഷിപ്പിക്കുന്നത് ഇദ്ദേഹത്തെയാണ്.


Click it and Unblock the Notifications











