»   » ഭാര്യയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ബച്ചന്റെ സ്‌നേഹനിര്‍ഭരമായ കുറിപ്പ്: കാണാം

ഭാര്യയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ബച്ചന്റെ സ്‌നേഹനിര്‍ഭരമായ കുറിപ്പ്: കാണാം

Written By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടനായാണ് അമിതാഭ് ബച്ചന്‍ അറിയപ്പെടുന്നത്. അഭിനയത്തിനു പുറമേ അദ്ദേഹത്തിന്റെ ഗാംഭീര്യമുളള ശബ്ദവും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആദ്യ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയില്‍ സഹനടന്റെ വേഷം ചെയ്തായിരുന്നു അദ്ദേഹം സിനിമാ രംഗത്തെത്തിയിരുന്നത്. ഇന്ത്യന്‍ സിനിമയിലെ കീരിടം വെച്ച രാജാവായാണ് അമിതാഭ് ബച്ചന്‍ അറിയപ്പെടുന്നത്.

സ്വപ്‌ന പദ്ധതിയായ മഹാഭാരത ഉപേക്ഷിക്കുവാനൊരുങ്ങി ആമിര്‍? കാരണം തേടി ആരാധകര്‍! കാണാം

വര്‍ഷങ്ങളായി സിനിമ രംഗത്തുളള താരത്തിന്റെ ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്ന സ്വീകാര്യത വാക്കുകള്‍ക്കതീതമാണ്. ഷോലൈ എന്ന ചിത്രം അമിതാഭ് ബച്ചന്റെ കരിയറില്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ബോളിവുഡിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളിലൊന്നായാണ് ഷോലൈ അറിയപ്പെടുന്നത്.

amitabh bachchan

അഗ്നിപത് എന്ന ചിത്രത്തിലൂടെയായിരുന്നു അമിതാഭ് ബച്ചന് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്.സിനിമയിലെന്ന പോലെ കുടുംബജീവിതവും നല്ല രീതിയില്‍ കൊണ്ടു പോവുന്ന താരമാണ് ബച്ചന്‍. ബോളിവുഡില്‍ ഒരുക്കാലത്ത് തിളങ്ങിയ ജയ മാധുരിയെയായിരുന്നു അദ്ദേഹം വിവാഹം ചെയ്തിരുന്നത്. സിനിമയോടൊപ്പം നല്ല രീതിയില്‍ കുടുംബവും മുന്നോട്ടു കൊണ്ടു പോവുന്ന ബച്ചനും ജയയും ബോളിവുഡിലെ മാതൃകാ ദമ്പതികളാണ്. അഭിഷേകും ശ്വേതയുമാണ് ഇവരുടെ മക്കള്‍.

amitabh bachans family

അഭിഷേകിന്റെ ഭാര്യയായി ഐശ്വര്യയും വന്നതോടെ ഈ കുടുംബത്തിന്റെ വിശേഷങ്ങളറിയാനായിരുന്നു സിനിമ പ്രേമികളെല്ലാം തന്നെ താല്‍പര്യം കാണിച്ചിരുന്നത്. നടിയെന്ന പോലെ മികച്ച രാഷ്ട്രീയ പ്രവര്‍ത്തകയും കൂടിയാണ് അമിതാഭിന്റെ ഭാര്യയായ ജയ ബച്ചന്‍. ഇന്ന് പിറന്നാളാഘോഷിക്കുന്ന ഭാര്യയ്ക്ക് ബച്ചന്‍ നല്‍കിയ സ്‌നേഹപൂര്‍ണമായ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

amitabh bachans family

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സ്‌നേഹപൂര്‍ണമായ ദാമ്പത്യം സമ്മാനിച്ച നിന്നെ എഴുപതാം വര്‍ഷത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് പറഞ്ഞാണ് അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരിക്കുന്നത്. ഈ കുറിപ്പിനൊപ്പം ജയയും മക്കളും ഒരുമിച്ചുളള ഒരു ചിത്രവും ബച്ചന്‍ ആരാധകര്‍ക്കുമുന്നില്‍ പങ്കുവെച്ചിട്ടുണ്ട്.

Happy Birthday Ma. You are the world to me, love you!

A post shared by Abhishek Bachchan (@bachchan) on Apr 8, 2018 at 10:58pm PDT

ഷാരൂഖ് ഖാനൊപ്പം ഐപിഎല്‍ വേദിയില്‍ തിളങ്ങി സുഹാന: ചിത്രങ്ങള്‍ വൈറല്‍! കാണാം

ദുല്‍ഖര്‍-മാര്‍ട്ടിന്‍ പ്രകാട്ട് കൂട്ടുക്കെട്ട് വീണ്ടും: വൈറലായി ജോമോന്‍ ടി ജോണിന്റെ ചിത്രം! കാണാം

English summary
amitabh bachan's instagram post

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X